• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിർമ്മല സീതാരാമൻ പുറത്തേക്ക്? കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് പ്രധാനമന്ത്രി

  • By Desk

ദില്ലി; ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച പിന്നാലെ മന്ത്രിസഭ പുനസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ധനമന്ത്രി നിർമ്മല സീതാരമനെ മാറ്റിയേക്കുമെന്നാണ് സൂചന. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. ഈ ഘട്ടത്തിൽ വലിയ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ പ്രഖ്യാപിക്കുയും നിർണായക മാറ്റങ്ങൾ മേഖലയിൽ നടപ്പാക്കേണ്ടതുമുണ്ട്. ധനകാര്യ മേഖലയിൽ വിദഗ്ദനായ ഒരാളെ നിയമിക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

 നിർമ്മലയ്ക്ക് വിമർശനം

നിർമ്മലയ്ക്ക് വിമർശനം

മുൻ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റിലിയുടെ നിർദ്ദേശപ്രകാരമായിരുന്നു നിർമ്മലാ സീതാരാമനെ ധനമന്ത്രിയായി പ്രധാനമന്ത്രി തിരഞ്ഞെടുത്തത്. എന്നാൽ ധനമന്ത്രി എന്ന നിലയിലുള്ള നിർമ്മലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ തന്നെ വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു.

 സാമ്പത്തിക വിദഗ്ദൻ

സാമ്പത്തിക വിദഗ്ദൻ

2019 ന്റെ തുടക്കം മുതൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനിടയിലാണ് കൊവിഡ് പ്രതിസന്ധി കൂടി ഉടലെടുത്തത്. ഈ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക രംഗത്തെ കൈപിടിച്ച് ഉയർത്തണമെങ്കിൽ വലിയ രീതിയിലുള്ള പരിഷ്കാര നടപടികൾ കൈക്കൊള്ളേണ്ടി വരും. അതിനായി നോർത്ത് ബ്ലോക്കിൽ മികച്ച ഒരു സാമ്പത്തിക വിദഗ്ദനെ തന്നെ അവരോധിക്കേണ്ടി വരും.

 ഉയർന്ന് കേൾക്കുന്നത്

ഉയർന്ന് കേൾക്കുന്നത്

ബ്രിക്ക്സ് ബാങ്ക് ചെയർമാൻ കെവി കാമത്തിന്‍റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. ഇദ്ദേഹം ഈ അടുത്ത നടന്ന യോഗങ്ങളിലെല്ലാം പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നു. സാമ്പത്തികകാര്യ വിദഗ്ദനായ നന്ദൻ നിലേകാനി, മോഹൻദാസ് പൈ എന്നിവരുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം ധനമന്ത്രിയ മാത്രമല്ല മറ്റ് മന്ത്രിമാർക്കും സ്ഥാന ചലനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

 ഈ വകുപ്പുകളും

ഈ വകുപ്പുകളും

മന്ത്രിസഭയിൽ കാര്യശേഷിയില്ലാത്തവർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്. കൊവിഡാനന്തരം സകല മേഖലയിലും വലിയ മാറ്റങ്ങൾ നടപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഭാശേഷിയുള്ളവരെ തന്നെ വിവിധ വകുപ്പുകളിൽ നിയമിക്കാനാണ് ആലോചന. റെയിൽവേ,കൃഷി, മാനവവിഭവശേഷി വകുപ്പ് എന്നീ മന്ത്രിമാരും മാറിയേക്കും. നിലവിലെ മന്ത്രമാരെ പാർട്ടിയുടെ നേതൃ നിരയിൽ നിയമിച്ചേക്കും.

 സിന്ധ്യയ്ക്കും മന്ത്രി പദം?

സിന്ധ്യയ്ക്കും മന്ത്രി പദം?

മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മന്ത്രി സ്ഥാനം ലഭിച്ചേക്കും. രാജ്യസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തായിരുന്നു സിന്ധ്യയെ ബിജെപിയിൽ എത്തിച്ചത്. എഐഎഡിഎംകെയ്ക്ക് ഒരു സഹമന്ത്രി പദവും ലഭിച്ചേക്കും.

 തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട്

തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട്

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത് കൂടി മുന്നിൽ കണ്ടുള്ള നിയമനങ്ങൾ ഉണ്ടാകും.ബീഹാർ, കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജൂൺ അവസാനത്തോടെ തന്നെ രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഉത്ര വധം: പാമ്പിനെ കൊണ്ട് കൊത്തിച്ചത് വടി കൊണ്ടടിച്ച്, പിന്നില്‍ നിന്ന് കളിച്ചത് സഹോദരി, ചുരുളഴിഞ്ഞു

നേരിടുന്നത് വലിയ ഭീഷണി; രാജ്യം തുറക്കുമ്പോൾ ജനം ജാഗ്രത പുലർത്തണമെന്ന് മോദി

വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; കോട്ടയത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

English summary
PM may reshuffle union cabinet soon says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more