Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി 1000 വര്‍ഷം കാത്തിരുന്നു വന്ന രക്ഷകനോ?

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം വര്‍ഷത്തിനു ശേഷം പ്രത്യക്ഷനായ രക്ഷകനാണെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി. കഴിഞ്ഞ ദിവസം ജയ്പൂരില്‍ ജല്‍ ക്രാന്തി അഭിയാന്‍ പദ്ധതി ഉത്ഘാടനം ചെയ്യുമ്പോഴാണ് അവര്‍ മോദിയെ വാനോളം പുകഴ്ത്തിയത്.

രാജ്യം കഴിഞ്ഞ 1000 വര്‍ഷമായി ഒരു രക്ഷകനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും നരേന്ദ്രമോദിയുടെ രൂപത്തിലാണ് രക്ഷകന്‍ എത്തിയതെന്നും ഉമാ ഭാരതി പറഞ്ഞു. മോദി അസാധരണനായ പ്രധാനമന്ത്രിയാണെന്നും ഉമാ ഭാരതി പറഞ്ഞു.

uma-bharti2.j

ഗംഗാ ശുചീകരണവും സരസ്വതി നദി പുനരുജ്ജീവിപ്പിക്കുന്നതും കാവി അജണ്ടയാണെന്ന കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തലിനെ ഉമ രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ത്യയില്‍ നദികള്‍ക്ക് വലിയ സ്ഥാമാണ് ഉള്ളത് അത് അംഗീകരിക്കണം. എന്നാല്‍ ഇതിലെവിടെയാണ് കാവി അജണ്ട എന്നു മനസ്സിലാവുന്നില്ല എന്നും കാവി അത്രയ്ക്ക്‌മോശമാണോയെന്നും ഉമാഭാരതി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+