കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂദാബി ശൈഖ് സംസാരിച്ചത് അറബിയില്‍; പ്രധാനമന്ത്രി അന്തംവിട്ടു! ചുറ്റുംനോക്കി മന്ത്രിമാരും!!

ബുധനാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രസകരമായ സംഭവം നടന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അബൂദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സംസാരിച്ചത് അറബിയില്‍. ഒന്നും മനസിലാവാതെ മുഖത്തോട് മുഖം നോക്കി കൈമലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖര്‍. ഇംഗ്ലീഷ് പ്രതീക്ഷിച്ച പ്രധാനമന്ത്രിയും കൂട്ടരും അന്തംവിട്ടു.

അബൂദാബി ശൈഖ് എന്താണ് പറയുന്നതെന്ന് ആര്‍ക്കും മനസിലായില്ല. അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയും ബന്ധം ശക്തമാക്കേണ്ട ആവശ്യകതയെ പറ്റിയും ഏറെ സംസാരിച്ചു. എന്നാല്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും പത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒന്നും പിടികിട്ടിയില്ല!

ഇംഗ്ലീഷാണ് പ്രതീക്ഷിച്ചത്

ബുധനാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രസകരമായ സംഭവം നടന്നത്. ശൈഖ് ഇംഗ്ലീഷില്‍ സംസാരിക്കുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ വിഭാഗം അറിയിച്ചിരുന്നത്.

 അറബി പണിപറ്റിച്ചു!!

ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ മനസിലാക്കാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം സംസാരം തുടങ്ങിയത് അറബിയില്‍. പിന്നീട് ഇംഗ്ലീഷില്‍ എന്തെങ്കിലും പറയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ദ്വിഭാഷിയെ തേടി നെട്ടോട്ടം

ഇംഗ്ലീഷ് സംസാരിക്കുമെന്ന് അറിയിച്ചതിനാല്‍ ദ്വിഭാഷി പരിപാടിക്ക് എത്തിയിരുന്നില്ല. പിന്നീട് അറബിയില്‍ സംസാരം തുടങ്ങിയ ഉടനെ ദ്വിഭാഷിയെ തേടി ആളുപോയി. പക്ഷേ ദ്വിഭാഷി എത്തിയപ്പോഴേക്കും ശൈഖിന്റെ സംസാരം തീര്‍ന്നു.

ദ്വിഭാഷി എത്തിയപ്പോഴേക്കും ശൈഖ് നിര്‍ത്തി

സദസിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും അറബി അറിയില്ല. അതുകൊണ്ടുതന്നെ ശൈഖ് പറയുന്നത് ആര്‍ക്കും മനസിലായില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദ്വിഭാഷി പറയുന്നത് ഹെഡ്‌ഫോണിലൂടെ കേട്ടാണ് പ്രമുഖരും മാധ്യമപ്രവര്‍ത്തകരും കാര്യങ്ങള്‍ മനസിലാക്കുക. പക്ഷേ ദ്വിഭാഷി എത്തിയപ്പോഴേക്കും ശൈഖ് സംസാരം മതിയാക്കി.

അരുണ്‍ ജെയിറ്റ്‌ലിയുടെ വിഫല ശ്രമം

ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലി തന്റെ കൈയിലുള്ള റിമോട്ട് എടുത്ത് ചാനല്‍ മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. ശൈഖിന്റെ സംസാരം ഇംഗ്ലീഷിലോ ഹിന്ദിയിലോ വിവര്‍ത്തനം ചെയ്ത ചാനല്‍ കിട്ടുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ നോട്ടം. പക്ഷേ അതും വിഫലമായി. ശൈഖിന്റെ പ്രസംഗം കഴിഞ്ഞു.

ചാനലുകാര്‍ക്ക് ചാകര

ആര്‍ക്കും ഒന്നും മനസിലായില്ല. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും മുഖത്തോട് മുഖം നോക്കി സമാധാനപ്പെട്ടു. ശൈഖിന്റെ വാക്കുകള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ ചാനലുകാര്‍ പക്ഷേ, റിപോര്‍ട്ട് ചെയ്തത് ആര്‍ക്കും ഒന്നും മനസിലായില്ലെന്ന വാര്‍ത്തയാണ്. ഇതുതന്നെ എല്ലാ ചാനലുകളും പുറത്ത് വിട്ടതുമില്ല.

വൈകീട്ട് എല്ലാം ശരിയാക്കി

തുടര്‍ന്ന് ഏറെ നേരത്തിന് ശേഷം വിദേശകാര്യ മന്ത്രാലയം ശൈഖിന്റെ അറബി ഇംഗ്ലീഷിലേക്ക് മാറ്റിയ പ്രസ്താവന ഇറക്കി. ഹൈദരാബാദ് ഹൗസിലെ പരിപാടിക്ക് മുമ്പ് നടന്ന ചടങ്ങുകളില്‍ ദ്വിഭാഷിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

English summary
An embarrassing situation developed on Wednesday during the media briefing at the Hyderabad House in New Delhi on Wednesday afternoon when there was no Arabic to English translation of the address of visiting Crown Prince of Abu Dhabi Sheikh Mohamed bin Zayed Al Nahyan which meant that those who did not understand Arabic, including Prime Minister Narendra Modi and top MEA officials, had no clue what the United Arab Emirates (UAE) leader was saying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X