കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെ പ്രശംസിച്ച് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര; മോദി ബഹുമുഖ പ്രതിഭ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. മോദി ബഹുമുഖ പ്രതിഭയാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോദി എന്നും അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ്-2020ല്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു അരുണ്‍ മിശ്ര.

Ju

സുപ്രീംകോടതി ഹാളില്‍ നടന്ന കോണ്‍ഫറന്‍സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാലഹരണപ്പെട്ട 1500ഓളം നിയമങ്ങള്‍ ഒഴിവാക്കിയ മോദിയെയും നിമയ മന്ത്രി രവി ശങ്കര്‍ പ്രസാദിനെയും അരുണ്‍ മിശ്ര അഭിനന്ദിച്ചു. മോദിക്ക് കീഴില്‍ ഇന്ത്യ ഉത്തരവാദിത്തവും അന്താരാഷ്ട്രസമൂഹവുമായി സൗഹൃദവുമുള്ള രാജ്യമായി മാറി. മോദിയെന്ന ബഹുമുഖ പ്രതിഭയോട് നന്ദി പറയുന്നു. മോദിയുടെ പ്രസംഗം പ്രചോദനം നല്‍കുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ബിജെപിയുടെ 'കക്കൂസ് അഴിമതി' കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊക്കി; സ്വച്ഛ് ഭാരതിന്റെ മറവില്‍ 540 കോടി തട്ടി?ബിജെപിയുടെ 'കക്കൂസ് അഴിമതി' കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊക്കി; സ്വച്ഛ് ഭാരതിന്റെ മറവില്‍ 540 കോടി തട്ടി?

രാവിലെ മോദി കോണ്‍ഫറന്‍സില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയെ പ്രശംസിച്ചായിരുന്നു മോദിയുടെ പ്രസംഗം. അടുത്തിടെയുണ്ടായ അയോധ്യ ഉള്‍പ്പെടെ സുപ്രധാന വിധികള്‍ സംബന്ധിച്ചും മോദി സംസാരിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, ട്രാന്‍സ്‌ജെന്റേഴ്‌സുമായി ബന്ധപ്പെട്ട നിയമം, മുത്തലാഖ് തുടങ്ങിയ നിയമങ്ങളും മോദി എടുത്തുപറഞ്ഞു.

കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി സഖ്യകക്ഷി; കേന്ദ്ര നേതാക്കളില്‍ ഞെട്ടല്‍, സര്‍ക്കാരിനെതിരെ ഒളിയമ്പ്കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി സഖ്യകക്ഷി; കേന്ദ്ര നേതാക്കളില്‍ ഞെട്ടല്‍, സര്‍ക്കാരിനെതിരെ ഒളിയമ്പ്

ഇന്ത്യയുടെ സംസ്‌കാരം ഉരുകി ഒട്ടേറെ ഇടങ്ങളിലായി ഇഴുകി ചേര്‍ന്നിരിക്കുന്നു. മുഗള്‍, ഡച്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് തുടങ്ങിയവരുടെ സംസ്‌കാരങ്ങളുമായി ഇന്ത്യന്‍ സംസ്‌കാരം ഉള്‍ച്ചേരുകയാണ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. ഭീകരവാദികള്‍ക്കും അഴിമതിക്കാര്‍ക്കും സ്വകാര്യതയ്ക്ക് അവകാശമില്ലെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

English summary
PM Modi a Versatile Genius: SC Justice Arun Mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X