കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുങ്കാറ്റിലും മമത രാഷ്ട്രീയം കളിക്കുന്നു; കടുത്ത വിമര്‍ശനവുമായി മോദി, ഇരട്ട നയമെന്ന് തൃണമൂല്‍

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫാനി ചുഴലികൊടുങ്കാറ്റിലും രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തംലൂക്കില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മമതയുമായി ബന്ധപ്പെടാന്‍ രണ്ടുതവണ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് മോദി പറഞ്ഞു.

modi

മമതയ്ക്ക് അഹങ്കാരമാണ്. അവര്‍ തിരിച്ചുവിളിക്കുമെന്ന് കരുതി കാത്തിരുന്നുവെന്നും മോദി പറഞ്ഞു. ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ഒഡീഷയിലെ പ്രദേശങ്ങള്‍ മോദി ആകാശ മാര്‍ഗം കണ്ടിരുന്നു. ഒഡീഷയ്ക്ക് സഹായ വാഗ്ദാനവും മോദി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മോദിയും നവീന്‍ പട്‌നായികും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ മമത ശക്തമായ നിലയിലാണ് മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

പ്രധാനമന്ത്രി മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...പ്രധാനമന്ത്രി മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...

തനിക്ക് മോദിയുടെ വിളിക്ക് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെന്ന് മമത പറഞ്ഞു. താന്‍ ഖരഗ്പൂരില്‍ നിന്ന് ഏറെ ദൂരെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് മോദിക്കൊപ്പം വേദി പങ്കിടുന്നതിന് പ്രയാസമുണ്ട്. അതിന്റെ ആവശ്യം തനിക്കില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയാണ് മോദി എന്നും മമത തിരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി മമതയെ അവഗണിച്ച് മോദി ബംഗാള്‍ ഗവര്‍ണറുമായി കാര്യങ്ങള്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവരികയും ചെയ്തു. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയുമായിട്ടാണ് മോദി സംസാരിച്ചത്. പ്രകൃതി ദുരന്തത്തിന്റെ സാഹചര്യം വിലയിരുത്തിയതും ഗവര്‍ണറുമായിട്ടാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചപ്പോഴാണ് മോദിയുടെ പ്രതികരണം.

ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി സംസാരിച്ച മോദി, ബംഗാളില്‍ ഗവര്‍ണറുമായിട്ടാണ് സംസാരിച്ചതെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു. ഫോണ്‍ ചെയ്യാന്‍ പോലും മോദി തയ്യാറായില്ല എന്നും അവര്‍ പറഞ്ഞു. എന്നാല്‍ രണ്ടുതവണ മമതയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് മോദിയും ബിജെപി നേതാക്കളും പറഞ്ഞു.

English summary
PM Modi, accuses Mamata of playing politics over cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X