കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ നടപ്പിലാക്കിയത് ചരിത്രപരമായ തീരുമാനമെന്ന് പ്രധാന മന്ത്രി; കശ്മീരിലെ ജനങ്ങൾക്ക് അഭിനന്ദനം

Google Oneindia Malayalam News

Newest First Oldest First
8:41 PM, 8 Aug

പ്രതിപക്ഷ സഹായം തേടി

ജമ്മു കശ്മീരിൻറെ വികസനത്തിനായി പ്രതിപക്ഷത്തിന്റെ സഹായം തേടി പ്രധാനമന്ത്രി. കശ്മീര്‌ ബില്ലിനെതിരെ ആര് വോട്ട് ചെയ്തു, ആരൊക്കെ എതിർത്തു എന്നത് ഇനി പ്രസക്തമല്ല. ബില്ലിനെ എതിർത്തവർക്ക് കശ്മീർ ജനത തന്നെെ മറുപടി നൽകിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
8:39 PM, 8 Aug

സഞ്ചാരികളെ ആകർഷിക്കാൻ

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാകാൻ യോഗ്യതയുള്ള പ്രദേശമാണ് ജമ്മു കശ്മീരും ലഡാക്കും. അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പോലും കശ്മീരിൽ ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് മാറും
8:37 PM, 8 Aug

യുവാക്കൾ മുൻനിരയിലേക്ക്

പതിറ്റാണ്ടുകൾ നീണ്ട കുടുംബവാഴ്ച ജമ്മു കശ്മീരിലെ യുവാക്കളെ നേതൃനിരയിൽ എത്തുന്നതിൽ നിന്നും തടഞ്ഞു. എന്നാൽ കേന്ദ്രത്തിന്റെ നടപടിയിലൂടെ യുവാക്കൾക്ക് സംസ്ഥാനത്തെ മുന്നിൽ നിന്ന് നയിക്കാൻ അവസരം ലഭിച്ചു
8:34 PM, 8 Aug

വോട്ട് ചെയ്യാനുളള അവകാശം

ചലച്ചിത്ര വ്യവസായം മെച്ചപ്പെടും. വിനോദസഞ്ചാര മേഖല വികസിപ്പിക്കും. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ട് ചെയ്യാനോ അവകാശമില്ലാതിരുന്ന ആയിരക്കണക്കിന് ആളുകൾ താഴ്വരയിൽ ഉണ്ടായിരുന്നു. ഇവർക്ക് ഇപ്പോൾ അതിനുള്ള അവകാശം ലഭിച്ചുവെന്നും പ്രധാനമന്ത്രി.
8:32 PM, 8 Aug

വിഘടനവാദത്തെ തോൽപ്പിക്കും

വിഘടനവാദത്തെ കശ്മീർ ജനത തോൽപ്പിക്കുമെന്ന് പ്രധാനമന്ത്രി
8:29 PM, 8 Aug

തിരഞ്ഞെടുപ്പ് ഉടൻ

ജമ്മു കശ്മീരിൽ നിഷ്പക്ഷ തിരഞ്ഞെടുപ്പ് ഉടനെന്ന് പ്രധാനമന്ത്രി. ജനങ്ങളാഗ്രഹിക്കുന്ന മുഖ്യമന്ത്രി വരും
8:25 PM, 8 Aug

വൻ വികസനം

കശ്മീരിൽ കേന്ദ്രഭരണം നിശ്ചിത സമയത്തേയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ജമ്മു കശ്മീരിന്റെ ആധുനികവൽക്കരണത്തിന് മുൻഗണന. റോഡ, റെയിൽ വ്യോമ, ഗതാഗത മാർഗങ്ങൾ വികസിപ്പിക്കും.
8:22 PM, 8 Aug

സ്വകാര്യ നിക്ഷേപം

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഇല്ലായിരുന്നു. സ്വകാര്യ നിക്ഷേപം വരും.
8:22 PM, 8 Aug

കൂടുതൽ തൊഴിവസരങ്ങൾ

കശ്മീരിനായി പ്രഖ്യാപനങ്ങൾ. സ്കോളർഷിപ്പ് പദ്ധതി വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
8:21 PM, 8 Aug

കൂടുതൽ തൊഴിവസരങ്ങൾ

കശ്മീരിനായി പ്രഖ്യാപനങ്ങൾ. സ്കോളർഷിപ്പ് പദ്ധതി വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
8:19 PM, 8 Aug

തീവ്രവാദം വർദ്ധിച്ചു

മിനിമം കൂലിപോലും തൊഴിലാളികൾക്ക് കിട്ടുന്നില്ലായിരുന്നു. തീവ്രവാദം 42,000 പേരുടെ ജീവനാണ് എടുത്തത്.
8:17 PM, 8 Aug

ഭീകരതയ്ക്ക് വളമിട്ടു

ഭീകരതയ്ക്കും അഴിമതിക്കും ആർട്ടിക്കിൾ 370 വളമിട്ടുവെന്ന് മോദി
8:12 PM, 8 Aug

അഭിസംബോധന ചെയ്യുന്നു

സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സ്വപ്‌നം ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതിലൂടെ യാഥാര്‍ത്ഥ്യമായെന്ന് പ്രധാനമന്ത്രി. കശ്മീരിൽ നടപ്പിലാക്കിയത് ചരിത്രപരമായ തീരുമാനമെന്ന് പ്രധാന മന്ത്രി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ അഭിനന്ദിച്ച് മോദി
6:59 PM, 8 Aug

കശ്മീർ ജനതയ്ക്ക് അഭിനന്ദനം

പ്രധാനമന്ത്രി ഈ ആഴ്ച്ച ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നതും ആദ്യമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം കശ്മീര്‍ ജനതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
6:58 PM, 8 Aug

അഭിസംബോധന ചെയ്യും

വൈകീട്ട് നാല് മണിയോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ആദ്യം ഓള്‍ ഇന്ത്യാ റേഡിയോ അറിയിച്ചെങ്കിലും പിന്നീട് ഇത് തിരുത്തിയിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയത് വിശദീകരിക്കാനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നാണ് സൂചനകള്‍.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു.കശ്മീരിന്റെ വികസനത്തിനായി ഒരുമിച്ച് മുന്നേറണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നൽകിയത്. കശ്മീരിൽ വരാനിരിക്കുന്നത് വികസനത്തിന്റെ നാളുകളാണ്. ഇതിനായി പ്രതിപക്ഷത്തിന്റെ സഹായം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കശ്മീരിൽ ഉടൻ തന്നെ നിഷ്പക്ഷ തിരഞ്ഞെടുപ്പ് നടക്കുമെന്നും ജമ്മു കശ്മീരിൽ നിന്നും തന്നെയാകും ജനപ്രതിനിധികളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

1
English summary
pm modi address nation at 8 pm live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X