കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ ഒരുപക്ഷേ അവസാനിച്ചിട്ടുണ്ടാവും, കൊറോണ എവിടെയും പോയിട്ടില്ലെന്ന് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: കോവിഡില്‍ വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനതാ കര്‍ഫ്യൂ മുതല്‍ ഇന്ന് വരെ ഇന്ത്യ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ താണ്ടിയാണ് ഇവിടെ വരെ എത്തിയതെന്ന് മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം മോദി വ്യക്തമാക്കിയത്. രാജ്യത്ത് ലോക്ഡൗണ്‍ ഒരുപക്ഷേ അവസാനിച്ചിട്ടുണ്ടാവാം. എന്നാല്‍ കൊറോണ വൈറസ് എവിടെയും പോയിട്ടില്ലെന്ന് എല്ലാവരും ആലോചിക്കണമെന്നും, മോദി മുന്നറിയിപ്പ് നല്‍കി.

1

ജനങ്ങള്‍ കടുത്ത ജാഗ്രത തന്നെ മുന്നോട്ട് പോകണം. കോവിഡിനെതിരായ നമ്മുടെ പോരാട്ടത്തെ ഒരിക്കലും ദുര്‍ബലമാക്കരുത്. കാരണം വാക്‌സിന്‍ കണ്ടെത്തുന്നത് വരെ നമ്മുടെ പോരാട്ടം വളരെ മുഖ്യമാണ്. എല്ലാവരും സുരക്ഷിതമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആരും ജാഗ്രത കുറവ് കാണിക്കരുത്. രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ട്. ആഘോഷ ദിവസങ്ങള്‍ വരുന്നത് നമ്മുടെ വിപണിയെ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ആവശ്യ കാര്യങ്ങള്‍ക്കായി എല്ലാ ദിവസവും പുറത്തിറങ്ങി തുടങ്ങി. ജനജീവിതം സാധാരണ നിലയിലേക്ക് പോയി തുടങ്ങിയെന്നും മോദി പറഞ്ഞു.

പല വികസിത രാജ്യങ്ങളേക്കാള്‍ കോവിഡിനെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യ മികച്ചു നിന്നു. ലോകത്ത് രോഗമുക്തി നേടുന്ന രാജ്യങ്ങളില്‍ ഇന്ത്യന്‍ മുന്‍പന്തിയിലാണ്. മരണനിരക്കും വളരെ കുറവാണ്. പലരുടെയും ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക പ്രധാനമാണ്. അതേസമയം ജാഗ്രത കുറവ് ജനങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയുള്ളവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും നിത്യേന വരുന്നുണ്ട്. ഈ സമയത്ത് നമ്മള്‍ ജാഗ്രത കുറവ് കാണിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

മാസ്‌കില്ലാതെ നിങ്ങള്‍ പുറത്തേക്കിറങ്ങുകയാണെങ്കില്‍ സ്വന്തം കുടുംബത്തിന്റെ ആരോഗ്യമാണ് നിങ്ങള്‍ അപകടത്തിലാക്കുന്നത്. മനുഷ്യരെ രക്ഷിക്കാന്‍ ലോകം തന്നെ യുദ്ധസമാനമായ പ്രവര്‍ത്തനത്തിലാണ്. കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യന്‍ ശാസ്ത്രലോകം നന്നായി ശ്രമിക്കുന്നുണ്ട്. പല പരീക്ഷണങ്ങളും ഇന്ത്യയില്‍ നല്ല രീതിയില്‍ പുരോഗതി നേടുന്നുണ്ട്. എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. എപ്പോഴാണ് വാക്‌സിന്‍ ഇന്ത്യയിലെത്തുന്നത്. അന്ന് മുതല്‍ അത് എല്ലാവര്‍ക്കുമായി ലഭിക്കുമെന്നും മോദി ഉറപ്പ് നല്‍കി.

Recommended Video

cmsvideo
Rahul Gandhi Roasted Narendra Modi Over IMF report

English summary
pm modi address nation, warns people and says coronavirus still exists in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X