'നുണകൾ പ്രചരിക്കും' കർഷകരോട് സംവദിച്ച് മോദി: അക്കൌണ്ടുകളിലേക്ക് കിസാൻ സമ്മാൻ നിധിയുടെ 18000 കോടി
ദില്ലി: കർഷക പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെ കർഷക കുടുംബങ്ങൾക്ക് 18,000 കോടി രൂപ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷികത്തിലാണ് ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒമ്പത് കോടി കർഷകരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുന്നതിനിടെ കർഷകരുടെ അക്കൌണ്ടിലേക്ക് ആദ്യഘഡുവായ 2000 രൂപ ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി വാജ്പേയിയുടെ ജന്മദിനം സദ്ഭരണദിനമായാണ് ആചരിച്ചുവരുന്നത്. ചെറുകിട കർഷകർക്ക് പിഎം-കിസാൻ പ്രോഗ്രാം പ്രതിവർഷം 6,000 രൂപയാണ് നൽകുന്നത്. മൂന്ന് തവണകളായി 2,000 രൂപ വീതം നൽകണം. ഇത് നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കുകയും ചെയ്യും.

അതേ സമയം ഇന്ത്യൻ പാർമെന്റ് പാസാക്കിയിട്ടുള്ള മൂന്ന് കാർഷിക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിട്ടുള്ളത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാലും കർഷകർക്ക് ഒരു തുണ്ട് ഭൂമി പോലും നഷ്ടമാകില്ലെന്നും കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ മോദി വ്യക്തമാക്കി. കർഷക പ്രതിഷേധങ്ങളിൽ ചിലർ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുകയാണെന്ന വിമർശനവും മോദി ഇതിനിടെ ഉന്നയിച്ചിട്ടുണ്ട്. പരിസ്ഥിതി സമരങ്ങളുടെ പേരിൽ സമരങ്ങളുടെ പേരിൽ സമരം നടത്തുന്ന ഇതേ ആശയക്കാർ കർഷകരെ ജയിലിൽ അടയ്ക്കുന്നുവെന്നും മോദി പറയുന്നു.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications