കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നുണകൾ പ്രചരിക്കും' കർഷകരോട് സംവദിച്ച് മോദി: അക്കൌണ്ടുകളിലേക്ക് കിസാൻ സമ്മാൻ നിധിയുടെ 18000 കോടി

Google Oneindia Malayalam News

ദില്ലി: കർഷക പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെ കർഷക കുടുംബങ്ങൾക്ക് 18,000 കോടി രൂപ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഔഫിന് കുത്തേറ്റത് ഹൃദയമധമനിയിൽ: മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രക്തംവാർന്നു മരിച്ചെന്ന്ഔഫിന് കുത്തേറ്റത് ഹൃദയമധമനിയിൽ: മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രക്തംവാർന്നു മരിച്ചെന്ന്

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തിലാണ് ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒമ്പത് കോടി കർഷകരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുന്നതിനിടെ കർഷകരുടെ അക്കൌണ്ടിലേക്ക് ആദ്യഘഡുവായ 2000 രൂപ ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി വാജ്പേയിയുടെ ജന്മദിനം സദ്ഭരണദിനമായാണ് ആചരിച്ചുവരുന്നത്. ചെറുകിട കർഷകർക്ക് പി‌എം-കിസാൻ പ്രോഗ്രാം പ്രതിവർഷം 6,000 രൂപയാണ് നൽകുന്നത്. മൂന്ന് തവണകളായി 2,000 രൂപ വീതം നൽകണം. ഇത് നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കുകയും ചെയ്യും.

 modi-15360

അതേ സമയം ഇന്ത്യൻ പാർമെന്റ് പാസാക്കിയിട്ടുള്ള മൂന്ന് കാർഷിക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിട്ടുള്ളത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാലും കർഷകർക്ക് ഒരു തുണ്ട് ഭൂമി പോലും നഷ്ടമാകില്ലെന്നും കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ മോദി വ്യക്തമാക്കി. കർഷക പ്രതിഷേധങ്ങളിൽ ചിലർ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുകയാണെന്ന വിമർശനവും മോദി ഇതിനിടെ ഉന്നയിച്ചിട്ടുണ്ട്. പരിസ്ഥിതി സമരങ്ങളുടെ പേരിൽ സമരങ്ങളുടെ പേരിൽ സമരം നടത്തുന്ന ഇതേ ആശയക്കാർ കർഷകരെ ജയിലിൽ അടയ്ക്കുന്നുവെന്നും മോദി പറയുന്നു.

Recommended Video

cmsvideo
വയനാടിന്റെ സ്വന്തം രാഹുല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച എംപിമാരിലൊരാള്‍ | Oneindia Malayalam

English summary
PM Modi Addresses Farmers from Six States, Releases Rs 18,000 Crore PM-Kisan Instalment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X