കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷം കൊണ്ട് അഴിമതിക്കാര്‍ കൂട്ടിലായി...യുനെസ്‌കോയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശമായി മോദി!!

Google Oneindia Malayalam News

പാരീസ്: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി യുനെസ്‌കോ ആസ്ഥാനത്ത് ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. ഇന്ത്യയുടെ നേട്ടങ്ങളാണ് അദ്ദേഹം അന്താരാഷ്ട്ര വേദിയില്‍ ഉന്നയിച്ചത്. പുതിയ ഇന്ത്യക്ക് വേണ്ടിയാണ് ജനങ്ങള്‍ തന്റെ സര്‍ക്കാരിനെ തിരഞ്ഞെടുത്തതെന്ന് മോദി പറഞ്ഞു. ഫ്രഞ്ചില്‍ നമസ്‌കാരം സുഹൃത്തുക്കളേ എന്ന് അഭിസംബോധ ചെയ്താണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

പുതിയ വീട്ടിലേക്ക് താമസം മാറി ബിജെപി ബംഗാള്‍ അധ്യക്ഷന്‍....ജീവന് ഭീഷണി, കാരണം ഇതാണ്പുതിയ വീട്ടിലേക്ക് താമസം മാറി ബിജെപി ബംഗാള്‍ അധ്യക്ഷന്‍....ജീവന് ഭീഷണി, കാരണം ഇതാണ്

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളതെന്നും, തകര്‍ക്കാനാവാത്തതാണെന്നും മോദി പറഞ്ഞു. 1950, 1966 വര്‍ഷങ്ങളില്‍ നടന്ന വിമാനാപകടത്തെ കുറിച്ചും ആണവ ശാസ്ത്രജ്ഞന്‍ ഹോമി ബാബയെയും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യ വികസനത്തിന്റെ പാതയില്‍ കുതിക്കുകയാണ്, പുതിയ സംസ്‌കാരത്തിന്റെയും നാഗരികതയിലേക്കും ഇന്ത്യ കാലെടുത്ത് വെച്ച് കഴിഞ്ഞു. 21ാം നൂറ്റാണ്ടിന്റെ മുഖമായി അത് ഇന്ത്യയെ മാറ്റുമെന്നും മോദി പറഞ്ഞു.

modi

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പല അഴിമതിക്കാരും അഴിക്കുള്ളിലായി. സ്വജനപക്ഷപാതം, പൊതുജനങ്ങളുടെ പണം കൊള്ളയടിക്കല്‍, എന്നിവ ഇല്ലാതായി. ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ശ്രമം, ഇന്നത്തെ പോലെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കി. ഞാന്‍ വന്നിരിക്കുന്നത് ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവരുടെ നാട്ടിലേക്കാണ്. കളിയില്‍ ഗോള്‍ നേടുന്നത് വലിയ കാര്യമാണ്. അതാണ് കളിയില്‍ വിജയം സമ്മാനിക്കുന്നത്. തന്റെ സര്‍ക്കാരും അത് തന്നെയാണ് ചെയ്തതെന്നും മോദി പറഞ്ഞു.

കശ്മീരികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ? നിയന്ത്രങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ വിദഗ്ദര്‍ കശ്മീരികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ? നിയന്ത്രങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ വിദഗ്ദര്‍

2025ഓടെ ഇന്ത്യയില്‍ ടിബി ഇല്ലാതാവും. മുന്നിലുള്ള ലക്ഷ്യത്തേക്കാള്‍ വേഗത്തിലാണിത്. മുത്തലാഖ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. മുസ്ലീം സ്ത്രീകളോട് ഒരിക്കലും പുതിയ ഇന്ത്യയില്‍ അനീതി കാണിക്കാനാവില്ല. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാന്‍ 70 വര്‍ഷം വേണ്ടി. വന്നു. അതും തന്റെ സര്‍ക്കാരാണ് നടപ്പാക്കിയത്. അതേസമയം ഫ്രാന്‍സില്‍ എല്ലാ വര്‍ഷവും വിനായക ചതുര്‍ത്ഥി ആഘോഷിക്കാറുണ്ട്. അതിലൂടെ ഫ്രാന്‍സ് മിനി ഇന്ത്യയായി മാറാറുണ്ട്. എല്ലാ മേഖലയിലും ഫ്രാന്‍സുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഇന്ത്യയുടെ ശക്തിയെന്നും മോദി പറഞ്ഞു.

English summary
pm modi addresses indian diaspora in france
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X