മകള്‍ക്കൊപ്പമുള്ള സെല്‍ഫി പ്രചരിപ്പിയ്ക്കാന്‍ മോദിയുടെ ആഹ്വാനം
ദില്ലി: പെണ്‍മക്കളുള്ള മാതാപിതാക്കളോട് മകള്‍ക്കൊപ്പമുള്ള സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. 'ബേട്ടി ബചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ പ്രചാരാര്‍ത്ഥമാണ് സെല്‍ഫി പോസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് റേഡിയോ പരിപാടിയുടെ ഒന്‍പതാം എഡിഷനിലാണ് ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ചയാണ് പരിപാടി പ്രക്ഷേപണം ചെയ്തത്.
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിയ്‌ക്കേണ്ട ആവശ്യകഥ മുതല്‍ യോഗ ദിനത്തെപ്പറ്റിനരെ മോദി മന്‍ കി ബാത്തില്‍ സംസാരിച്ചു. മണ്‍സൂണ്‍ കാലത്ത് ജലം ശേഖരിയ്ക്കാനും അദ്ദേഹം പൗരന്‍മാരോട് ആവശ്യപ്പെട്ടു.അതേ സമയം ലളിത് മോദി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരെപ്പറ്റി മോദി ഒന്നും തന്നെ പരാമര്‍ശിച്ചില്ല.

സ്ത്രീകളുടെ അനുപാതം വളരെ കുറവായ ഹരിയാനയില്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി ഒരു സര്‍പാഞ്ച് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മകള്‍ക്കൊപ്പമുള്ള സെല്‍ഫി എന്നഅദ്ദേഹത്തിന്റെ ആശയത്തേയും മോദി പ്രകീര്‍ത്തിച്ചു . മകള്‍ക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിയ്ക്കാന്‍ ട്വിറ്ററിലൂടെയും മോദി ആഹ്വാനം ചെയ്തു .












Click it and Unblock the Notifications