ഇന്ത്യയുടെ പുരോഗതിയില്‍ വേദനിക്കുന്നവര്‍ ആത്മപരിശോധന നടത്തണം; പ്രതിപക്ഷത്തിനെതിരെ മോദി

ദില്ലി: പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയത്തിന് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. ഇന്ത്യയുടെ പുരോഗതിയില്‍ വേദനിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.
ഇന്നലത്തെ പ്രസംഗത്തിന് ശേഷം രാജ്യത്താകെ കുതിച്ചുകയറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ പരിഹസിച്ച് കൊണ്ട് പറഞ്ഞു. അദാനി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നരേന്ദ്ര മോദിയുടെ പരോക്ഷ പരിഹാസമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.
രാജ്യത്തിന്റെ വികസനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ ഇപ്പോല്‍ നിരാശയിലാണ്. 2014ന് മുമ്പ് രാജ്യത്തെ സമ്പദ് വ്യവസ്ഥയും വിലക്കയറ്റവും എങ്ങനെയായിരുന്നു. 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷകാലം നഷ്ടങ്ങളുടേത് മാത്രമാണ്. ഇവര്‍ക്ക് താല്‍പര്യം ജനപക്ഷ രാഷ്ട്രീയത്തോടല്ല, അഴിമതിയുടെ രാഷ്ട്രീയത്തോടാണെന്ന് പ്രദാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി
വെറുപ്പിന്റെ രാഷ്ട്രീയമാണ് പുറത്തുവന്നിരിക്കുന്നത്. ചിലരുടെ മനോനില ഇപ്പോഴാണ് വ്യക്തമായത്. സ്ഥിരതയുള്ള സര്‍ക്കാരാണ് ഞങ്ങളുടേത്. അപ്പോള്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഷ്ട്രപതിയെ അപമാനിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അവര്‍ വെറുപ്പ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഉള്ളിലെ വെറുപ്പിന്റെ വികാരം പുറത്തുവന്നു. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷ നേതാക്കള് ഒഴിവാക്കിയത് സംബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ചിലയാളുകളുടെ പ്രസംഗം ശ്രദ്ധിച്ചുവെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം കനത്ത മുദ്രാവാക്യങ്ങളുമായി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. ബിആര്‍എസ് അംഗങ്ങള്‍ ആദ്യം തന്നെ പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ കോണ്‍?ഗ്രസ് അം?ഗങ്ങളും സഭവിട്ടു. പ്രസം?ഗം ബഹിഷ്‌കരിക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു.












Click it and Unblock the Notifications