കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബിൽ: ചരിത്രപരമായ തെറ്റ് തിരുത്തപ്പെട്ടുവെന്ന് പ്രധാനമന്ത്രി, മോദിയെ അഭിനന്ദിച്ച് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് ബിൽ രാജ്യസഭയിലും പാസായതിന്റെ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീം സ്ത്രീകളോട് ചെയ്ത ചരിത്രപരമായ ഒരു തെറ്റ് തിരുത്തപ്പെട്ടുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി. പാർലമെന്റ് മുത്തലാഖ് ബിൽ പാസാക്കി. മുസ്ലിം സ്ത്രീകളോട് ചെയ്തുവന്ന ചരിത്രപരമായ ഒരു തെറ്റ് തിരുത്തപ്പെട്ടു. ഇത് ലിംഗ നീതിയുടെ വിജയമാണ്. സമൂഹത്തിൽ സമത്വം കൊണ്ടുവരുന്നതിലേക്ക് ഇത് നയിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി, ഇനി ക്രിമിനല്‍ കുറ്റം!!മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി, ഇനി ക്രിമിനല്‍ കുറ്റം!!

മുത്തലാഖ് നിരോധന ബിൽ പാസാക്കാൻ ഒപ്പം നിന്ന എല്ലാ പാർട്ടികൾക്കും എംപിമാർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഈ തീരുമാനം ഇന്ത്യയുടെ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്തലാഖ് നിരോധനം സ്ത്രീകളെ ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

modi

ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹാത്തായ ഒരു ദിനമാണ് ഇന്നെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീററ് ചെയ്തു. മുത്തലാഖ് നിരോധിക്കാൻ ആർജ്ജവം കാണിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും അമിത് ഷാ ട്വീറ്റ് ചെയ്തു. കടുത്ത എതിർപ്പിനെയും പ്രതിഷേധങ്ങളെയും അതിജീവിച്ചാണ് മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കിയത്.

പ്രതിപക്ഷ കക്ഷികൾ നിർദ്ദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ പാസാക്കിയത്. മുത്തലാഖ് ബിൽ നിയമമാക്കുന്നതോടെ മുത്തലാഖ് വഴി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.

English summary
PM Modi, Amit Sha reaction on triple talaq bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X