ഞാനും മോദിയും ആര്‍എസ്എസ്സുകാരാണ്... ആര്‍ക്കാണതില്‍ പ്രശ്‌നം- രാജ്‌നാഥ് സിങ്
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് ആര്‍എസ്എസ് ആണെന്ന് ഒരു ആക്ഷേപം ഏറെ നാളായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഈ ആരോപണത്തിന് കുറച്ചുകൂടി ശക്തി പകരുകയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
താന്‍ ഒരു സ്വയം സേവകനാണെന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. അതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വയം സേവകനാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ സ്വയം സേവകരായതില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകേണ്ട കാര്യമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. എന്തായാസലും രാജ്‌നാഥ് സിങിന്റെ പ്രസ്താവന വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചിരിയ്ക്കുന്നത്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആര്‍എസ്എസിന്റെ യോഗത്തില്‍ പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്‌നാഥ് സിങ് ഇത്തരത്തില്‍ പ്രതികരിച്ചത്. ആര്‍എസ്എസിന്റെ യോഗത്തില്‍ പങ്കെടുത്തത് വഴി കേന്ദ്ര മന്ത്രിമാര്‍ സത്യപ്രതിജ്ഞാലംഘനം നടത്തി എന്നും ആരോപണം ഉണ്ട്. ഇതും രാജ്‌നാഥ് സിങ് നിഷേധിച്ചു.
കഴിഞ്ഞ ദിവസം നടന്ന യോഗം കേന്ദ്ര സര്‍ക്കാരിനെ വിലയിരുത്തുന്നതായിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇക്കാര്യവും രാജ്‌നാഥ് സിങ് നിഷേധിച്ചു.












Click it and Unblock the Notifications