കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വിദ്യാഭ്യാസ നയം അനിവാര്യമാണെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി; ദേശീയ വിദ്യാഭ്യാസ നയം 2020 യുമായി ബന്ധപ്പെട്ട് ഇന്ന് ഗവർണർമാർ യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും യോഗത്തെ അഭിസംബോധന ചെയ്യം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പങ്ക് എന്ന വിഷയത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്.

xnarendra-modi2

Newest First Oldest First
12:00 PM, 7 Sep

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിജയം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഫലപ്രദമായ സംഭാവനയെ ആശ്രയിച്ചിരിക്കും. ഇന്ത്യൻ ഭരണഘടന പ്രകാരം കൺകറന്റ് ലിസ്റ്റിലാണ് വിദ്യാഭ്യാസം. അതിനാൽ, ഇതിന് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തവും ഏകോപിതവുമായ നടപടി സ്വീകരിക്കണം
11:48 AM, 7 Sep

എല്ലാ മേഖലകളിലും ഗുണനിലവാരമുള്ള അക്കാദമിക് ഗവേഷണത്തിന് പ്രചോദനം നൽകുന്നതിനായി ദേശീയ ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിക്കുമെന്നും രാഷ്ട്രപതി.
11:47 AM, 7 Sep

ഇന്ത്യൻ ഭാഷകൾ, കല, സംസ്കാരം എന്നിവയ്ക്ക് എൻ‌ഇ‌പിയിൽ മുൻ‌ഗണന നൽകിയിട്ടുണ്ട്, ഇത് വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുകയും ഇന്ത്യൻ ഭാഷകളെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഐക്യം നിലനിർത്തുകയും ചെയ്യുമെന്നും രാഷ്ട്രപതി
11:25 AM, 7 Sep

ഇന്ത്യൻ ജീവിത മൂല്യങ്ങളെ അടിസ്ഥാനമാക്കി ഒരു ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വിദ്യാഭ്യാസ നയം ഊന്നൽ നൽകുന്നത്. അതേസമയം എല്ലാവർക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാനും ഊർജ്ജസ്വലവും തുല്യവുമായ വിജ്ഞാന സമൂഹം സൃഷ്ടിക്കാനും ശ്രമിക്കണം
11:18 AM, 7 Sep

ഊർജ്ജസ്വലമായ ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനം പൊതുവിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത് വളരെ പ്രധാനമാണ്
11:18 AM, 7 Sep

അഭൂതപൂർവവും നീണ്ടതുമായ കൂടിയാലോചനകൾക്ക് ശേഷമാണ് എൻ‌ഇ‌പി 2020 രൂപീകരിച്ചത്. ഈ നയം രൂപീകരിക്കുന്നതിൽ 675 ജില്ലകളിൽ നിന്ന് ലഭിച്ച രണ്ട് ലക്ഷത്തിലധികം നിർദ്ദേശങ്ങൾ കണക്കിലെടുത്തിട്ടുണ്ടെന്നും രാഷ്ട്രപതി
11:16 AM, 7 Sep

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പൊതു വിദ്യാഭ്യാസ രംഗത്ത് ജിഡിപിയുടെ 6 ശതമാനം നിക്ഷേപം ലക്ഷ്യമിടണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്
11:12 AM, 7 Sep

പുതിയ വിദ്യാഭ്യാസ നയം പഠനത്തേക്കാൾ അറിവ് സാമ്പാദിക്കുതിനാണ് സഹായിക്കുന്നത്. പാഠ്യപദ്ധതിക്ക് അതീതമായി വിമർശനാത്മക ചിന്തയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു
11:11 AM, 7 Sep

നമ്മുടെ യുവാക്കൾക്ക് ഇപ്പോൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പഠിക്കാൻ കഴിയും. നേരത്തേ പലർക്കും താത്പര്യമില്ലാത്ത മേഖലകൾ തിരഞ്ഞെടുത്ത് പഠിക്കാനുള്ള സമ്മർദ്ദം ശക്തമായിരുന്നു.പുതിയ വിദ്യാഭ്യാസ നയത്തോടെ ഇതിൽ മാറ്റം വന്നു
11:08 AM, 7 Sep

പ്രായോഗിക പഠനത്തിനൊപ്പം ആഗോള തൊഴിൽ വിപണിയിൽ നമ്മുടെ യുവാക്കളുടെ പങ്കാളിത്തവും തൊഴിൽ സാധ്യതയും വർദ്ധിക്കും
11:07 AM, 7 Sep

പുതിയ വിദ്യാഭ്യാസ നയത്തോടെ മികച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ ഇന്ത്യയിലും തുറക്കുന്നതിന് വഴിയൊരുങ്ങി. ഇത് വിദ്യാഭ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾക്കാണ് വഴി തുറന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് ഇനി നമ്മുടെ കുട്ടികൾക്ക് പോകേണ്ട ആവശ്യം ഉണ്ടാകില്ല.
11:04 AM, 7 Sep

ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ 4-5 വർഷം മുമ്പാണ് ആരംഭിച്ചത്. ഗ്രാമീണ, നഗര - വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ എൻ‌ഇ‌പിക്കായി നിർദ്ദേശങ്ങൾ നൽകിയിരുന്നു
11:02 AM, 7 Sep

മാറിവരുന്ന ജോലിയുടെ സ്വഭാവത്തെ കുറിച്ചാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയം യുവാക്കളെ അറിവും നൈപുണ്യവും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഭാവിയിലേക്ക് സജ്ജമാക്കും
11:00 AM, 7 Sep

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് വിപുലമായ ചർച്ചയും സംവാദവും ഇപ്പോൾ നടക്കുന്നു. ഇത് ആവശ്യമാണ്, കാരണം പുതിയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിന് പുതിയ ദിശ നൽകുമെന്നും മോദി
10:58 AM, 7 Sep

പുതിയ നയം പ്രായോഗികത, പ്രകടനം, വിമർശനാത്മക വിശകലനം, വിലയിരുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നത്
10:57 AM, 7 Sep

യഥാർത്ഥ അറിവ് മനസ്സിനെ സ്വതന്ത്രമാക്കും. പുതിയ വിദ്യാഭ്യാസ നയം യുവാക്കൾക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച് വിഷയങ്ങൾ പഠിക്കാനുള്ള അവസരം ഒരുക്കുന്നുവെന്ന് പ്രധാനമന്ത്രി
10:55 AM, 7 Sep

വിദ്യാഭ്യാസ നയത്തെ ജനം വളരെയധികം വിലമതിക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായ ദിശാബോധം നൽകാൻ നമ്മെ സഹായിക്കും. ഈ നയം വിദ്യാർത്ഥികൾക്ക് കഴിവും അറിവും ഒരു പോലെ നൽകാൻ സഹായിക്കുമെന്നും മോദി
10:53 AM, 7 Sep

ആത്മനിഭർ ഭാരതത് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ യുവാക്കൾ നൈപുണ്യമുള്ളവരായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും കഴിവുകൾ ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയെയും വർധിപ്പിക്കുമെന്നും മോദി
10:50 AM, 7 Sep

ദേശീയ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് വിദ്യാഭ്യാസ നയം പ്രധാനമാണെന്നും പ്രധാനമന്ത്രി
10:48 AM, 7 Sep

രണ്ട് ലക്ഷത്തിലധികം ആളുകളുടെ നിർദ്ദേശങ്ങൾ സംയോജിപ്പിച്ച് കൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കിയതെന്ന് പ്രധാനമന്ത്രി
10:46 AM, 7 Sep

2035 ഓടെ 50% ഗ്രോസ് എന്റോൾമെന്റ് റേഷ്യോ (ജി‌ഇ‌ആർ) നേടാൻ ഇന്ത്യയെ എൻ‌ഇ‌പി സഹായിക്കുമെന്ന് ഗവർണർമാരുടെ സമ്മേളനത്തിൽ സംസാരിച്ച കേന്ദ്രമന്ത്രി ഡോ രമേശ് പൊഖ്രിയാൽ നിഷാങ്ക്
10:40 AM, 7 Sep

വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം നടക്കുന്നത്.ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
10:39 AM, 7 Sep

യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു
10:29 AM, 7 Sep

വൈസ് ചാന്‍സ്‌ലര്‍മാര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും
10:28 AM, 7 Sep

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കു പുറമെ വിദ്യാഭ്യാസമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

English summary
PM Modi and president to adress Governors’ Conference on National Education Policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X