കർഷകർക്ക് വൻ പെൻഷൻ പദ്ധതിയുമായി കേന്ദ്രം, 5 കോടി കർഷകർക്ക് നേട്ടം, 100 ദിവസത്തേത് ട്രെയിലറെന്ന് മോദി
റാഞ്ചി: രാജ്യത്തെ കര്‍ഷകര്‍ക്കായി വമ്പന്‍ പെന്ഷന് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാര്‍ഖണ്ഡില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കര്‍ഷകര്‍ക്ക് വേണ്ടിയുളള കിസാന്‍ മന് ധന് യോജനയുടെ പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. ചെറുകിട, ഇടത്തരം കര്‍ഷകരെ ലക്ഷ്യം വെച്ച് കൊണ്ടുളളതാണ് പദ്ധതി. രാജ്യത്തെ 5 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക.
60 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്ഷന് ലഭ്യമാക്കുന്നതാണ് പദ്ധതി. 18 മുതല്‍ 40 വയസ്സ് വരെയുളള കാലഘട്ടത്തില്‍ കര്‍ഷകര്‍ മാസം തോറം 50 മുതല്‍ 200 രൂപ വരെ മന് ധന് യോജന പദ്ധതിയിലേക്ക് അടയ്ക്കേണ്ടതുണ്ട്. തുടര്‍ന്ന് 60 വയസ്സ് കഴിയുമ്പോള്‍ കര്‍ഷകര്‍ക്ക് പെന്ഷന് ആനുകൂല്യം ലഭിച്ച് തുടങ്ങും.

പദ്ധതിക്കായി മൂന്ന് വര്‍ഷത്തേക്ക് 10,774 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റി വെച്ചിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് പെന്ഷന് വിതരണം ചെയ്യുക. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗമായിട്ടുളള കര്‍ഷകര്‍ക്ക് 40 വയസ്സ് വരെ മാസം തോറും പെന്ഷന് തുക അടയ്ക്കേണ്ടതില്ല. ഈ കര്‍ഷകരുടെ വിഹിതം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും പെന്ഷന് പദ്ധതിയിലേക്ക് അടയ്ക്കാവുന്നതാണ്.
പ്രധാന്‍മന്ത്രി കിസാന്‍ മന് ധന് യോജന പദ്ധതിയിലൂടെ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് പെന്ഷന് ഉറപ്പാക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാര്‍ നല്കിയ ഉറപ്പ് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് താന്‍ ഉറപ്പ് നല്‍കിയതാണ്. സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങളില്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ് എന്നും മോദി പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications