കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകർക്ക് വൻ പെൻഷൻ പദ്ധതിയുമായി കേന്ദ്രം, 5 കോടി കർഷകർക്ക് നേട്ടം, 100 ദിവസത്തേത് ട്രെയിലറെന്ന് മോദി

Google Oneindia Malayalam News

റാഞ്ചി: രാജ്യത്തെ കര്‍ഷകര്‍ക്കായി വമ്പന്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാര്‍ഖണ്ഡില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കര്‍ഷകര്‍ക്ക് വേണ്ടിയുളള കിസാന്‍ മന്‍ ധന്‍ യോജനയുടെ പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. ചെറുകിട, ഇടത്തരം കര്‍ഷകരെ ലക്ഷ്യം വെച്ച് കൊണ്ടുളളതാണ് പദ്ധതി. രാജ്യത്തെ 5 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക.

60 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. 18 മുതല്‍ 40 വയസ്സ് വരെയുളള കാലഘട്ടത്തില്‍ കര്‍ഷകര്‍ മാസം തോറം 50 മുതല്‍ 200 രൂപ വരെ മന്‍ ധന്‍ യോജന പദ്ധതിയിലേക്ക് അടയ്‌ക്കേണ്ടതുണ്ട്. തുടര്‍ന്ന് 60 വയസ്സ് കഴിയുമ്പോള്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭിച്ച് തുടങ്ങും.

modi

പദ്ധതിക്കായി മൂന്ന് വര്‍ഷത്തേക്ക് 10,774 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റി വെച്ചിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗമായിട്ടുളള കര്‍ഷകര്‍ക്ക് 40 വയസ്സ് വരെ മാസം തോറും പെന്‍ഷന്‍ തുക അടയ്‌ക്കേണ്ടതില്ല. ഈ കര്‍ഷകരുടെ വിഹിതം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും പെന്‍ഷന്‍ പദ്ധതിയിലേക്ക് അടയ്ക്കാവുന്നതാണ്.

പ്രധാന്‍മന്ത്രി കിസാന്‍ മന്‍ ധന്‍ യോജന പദ്ധതിയിലൂടെ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് താന്‍ ഉറപ്പ് നല്‍കിയതാണ്. സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങളില്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ് എന്നും മോദി പറഞ്ഞു.

English summary
PM Modi announced Pradhan Mantri Kisan Maandhan Yojana for Farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X