ചെന്നൈ ദുരിതബാധിത പ്രദേശത്ത് മോദിയെത്തി, 1000കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
ചെന്നൈ: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി. മോദി 1000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചത്. നേരത്തെ 940 കോടി രൂപ പ്രഖ്യാപിച്ചിരുന്നു, അതിനു പുറമെയാണ് പുതിയ തീരുമാനം. ചെന്നൈയിലെ ദുരിതബാധിത പ്രദേശങ്ങളിലൂടെ മോദി ആകാശ നിരീക്ഷണം നടത്തി.
തമിഴ്‌നാടിനുവേണ്ട എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മോദി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഉറപ്പു നല്‍കി. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 290 കടന്നതായാണ് വിവരം.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇന്ത്യന്‍ സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അടുത്ത 48മണിക്കൂര്‍ മഴ ശക്തമായി തുരുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴ ശക്തമായതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. ഒരു ലിറ്റര്‍ പാലിന് 100 രൂപയാണ് ഈടാക്കുന്നത്. ഒരു കുപ്പി വെള്ളം വാങ്ങണമെങ്കില്‍ 150 രൂപ കൊടുക്കണം.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എല്ലാ പാതകളിലും ഗതാഗത സംവിധാനം താറുമാറായിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിച്ചു പൂട്ടുകയും ചെയ്തു.












Click it and Unblock the Notifications