കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയോട് 'ഹൃദയം' തുറക്കാന്‍ മോദി... ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിനെ ഇന്ന് കാണും

  • By Desk
Google Oneindia Malayalam News

ബെയ്ജിങ്ങ്: ദോക്ലാം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനയുമായി തര്‍ക്കം നിലനില്‍ക്കെ ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും . തികച്ചും അനൗപചാരികമായ കൂടിക്കാഴ്ചയാണ് ചൈനീസ് തലസ്ഥാനമായ വുഹാനില്‍ വെച്ച് ഇരുനേതാക്കളും തമ്മില്‍ നടത്തുന്നത്. ഇതിനായി വ്യാഴാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി മോദി വുഹാനില്‍ എത്തി. അതിര്‍ത്തി തര്‍ക്കം, പാക്കിസ്താനുമായുള്ള ചൈനയുടെ സൗഹൃദം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. നിലവിലെ ഇന്ത്യ -ചൈന ബന്ധത്തിലെ വിള്ളല്‍ ഇതോടെ നികത്താന്‍ സാധിക്കുമെന്നാണ് കൂടിക്കാഴ്ചയിലൂടെ ഇന്ത്യ കണക്കാക്കുന്നത്.

modi xiping

'അന്താരാഷ്ട്ര വിഷയങ്ങളില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തും . ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കും' വുഹാനിലേക്ക് പുറപ്പെടും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്കാകും ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുക.

വുഹാനിലെ തടാകത്തില്‍ ഇരു നേതാക്കളും ബോട്ടിങ്ങും നടത്തും. ഈ സമയങ്ങളില്‍ എല്ലാം പരിഭാഷകര്‍ മാത്രമേ ഇരു നേതാക്കള്‍ക്കൊപ്പവും ഉണ്ടാകൂ. ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്ലാമില്‍ ഇരു രാജ്യങ്ങള്‍ യുദ്ധസമാനമായ സാഹചര്യത്തില്‍ തുടര്‍ച്ചയായി 73 ദിവസമാണ് തുടര്‍ന്നത്. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച ഏറെ ആകാംഷയോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

English summary
Walk By Lake, Boat Ride With Xi Jinping And "Informal" Meets: PM In China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X