കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന് സാമാന്യ ബുദ്ധിയില്ലേ... റാഫേലില്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്ന് മോദി

Google Oneindia Malayalam News

Recommended Video

cmsvideo
റാഫേലില്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്ന് മോദി

അഹമ്മദാബാദ്: റാഫേല്‍ ഇല്ലാത്തത് കൊണ്ട് ആക്രമണം ശക്തമായില്ലെന്ന മോദിയുടെ പ്രസ്താവനയെ പ്രതിപക്ഷം ആക്രമിക്കുന്ന സാഹചര്യത്തില്‍ മറുപടിയുമായി പ്രധാനമന്ത്രി രംഗത്തെത്തി. പ്രതിപക്ഷത്തിന് സാമാന്യ ബുദ്ധിയില്ലേയെന്ന് മോദി ചോദിച്ചു. ഭീകരവാദത്തെ ഇല്ലാതാക്കാനാണ് ഇനത്്യ ഒരുമിക്കുന്നത്. അതിനെ വേരോടെ പാകിസ്താനില്‍ നിന്ന് പിഴുതെറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റാഫേലില്‍ താന്‍ പറഞ്ഞതിന്റെ കാര്യം മനസ്സിലാക്കാതെയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

1

റാഫേല്‍ കൃത്യ സമയത്ത് ഇന്ത്യക്ക് കൈമാറിയിരുന്നെങ്കില്‍ വ്യോമാക്രമണത്തിലെ ഫലം തന്നെ മാറിയേനെ എന്നാണ്. എന്നാല്‍ പ്രതിപക്ഷം പറയുന്നത് മോദി വ്യോമസേനയെ ചോദ്യം ചെയ്യുന്നുവെന്നാണ്. ആദ്യം നിങ്ങള്‍ സാമാന്യ ബുദ്ധി ഉപയോഗിക്കൂ. ഞാന്‍ പറഞ്ഞത് റാഫേല്‍ ജെറ്റുകള്‍ ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ഒരു വിമാനം പോലും അവര്‍ വെടിവെച്ചിടില്ലായിരുന്നു. പാകിസ്താന്റെ എല്ലാ വിമാനങ്ങളും തകര്‍ക്കാന്‍ സാധിക്കുമായിരുന്നെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും മോദി പറഞ്ഞു.

പ്രതിപക്ഷം ഇപ്പോള്‍ ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ തെളിവ് അന്വേഷിക്കുകയാണ്. തീവ്രവാദത്തെ ഇല്ലാതാക്കുന്നതാണ് ലക്ഷ്യം. അതിനായിട്ടാമ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ പ്രതിപക്ഷം എന്നെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി ആരോപിച്ചു. നമ്മുടെ അയല്‍രാജ്യത്ത് തീവ്രവാദത്തിന്റെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിയിരിക്കുകയാണ്. നമുക്ക് അതിനെ ഇല്ലാതാക്കേണ്ടതുണ്ട്. അവരെ ആര് സഹായിച്ചാലും ഈ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും മോദി വ്യക്തമാക്കി.

നേരത്തെ മോദി റാഫേല്‍ ഇടപാടില്‍ അഴിമതി നടത്തിയെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യം റാഫേല്‍ ഇല്ലാത്തതിന്റെ പ്രശ്‌നം അറിഞ്ഞെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് രാഹുല്‍ മറുപടിയും നല്‍കിയിരുന്നു. മോദിക്ക് നാണമില്ലെന്നും, 30000 കോടിയുടെ അഴിമതി അദ്ദേഹം റാഫേല്‍ കരാറില്‍ നടത്തിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി തന്നെ വ്യോമസേനയെ ചോദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചത്.

തൊഴില്‍ മേഖലയില്‍ തുടക്കമിട്ട് കോണ്‍ഗ്രസ്.... രാഹുല്‍ ഗാന്ധി നടപ്പാക്കുന്നത് ദേശീയ പാക്കേജ്തൊഴില്‍ മേഖലയില്‍ തുടക്കമിട്ട് കോണ്‍ഗ്രസ്.... രാഹുല്‍ ഗാന്ധി നടപ്പാക്കുന്നത് ദേശീയ പാക്കേജ്

English summary
pm modi ask oppn to use common sense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X