കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ് നികുതി; തീരുമാനം പുന:പരിശോധിക്കണമെന്ന് മോദി

Google Oneindia Malayalam News

ദില്ലി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നികുതി പുന:പരിശോധിക്കാന്‍ ജെയ്റ്റ്‌ലിക്ക് മോദിയുടെ നിര്‍ദേശം. പിഎഫ് തുകയുടെ അറുപത് ശതമാനത്തിന് പലിശ ഏര്‍പ്പെടുത്താനായിരുന്നു ബജറ്റിലെ നിര്‍ദേശം. ഇത് പുന:പരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി ധനമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Arun Jaitely

ഇപിഎഫില്‍ നികുതി ഏര്‍പ്പെടുത്തുന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവില്‍ ഇപിഎഫില്‍ നിന്നു പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി ഇല്ല. നിലവിലുള്ള 3.70 കോടി വരിക്കാരില്‍ 70 ലക്ഷത്തോളം പേരാണ് സജീവ അംഗങ്ങളായുള്ളത്. മധ്യവര്‍ഗക്കാരായ ശബളവരുമാനക്കാരാണ് ഇവരിലേറെയും. ഈ സാഹചര്യം കണക്കിലെടുത്താണ് ബജറ്റ് നിര്‍ദേശത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ആലോചിക്കുന്നത്.

ഈ വര്‍ഷം നിക്ഷേപിക്കുന്ന തുക പിന്നീട് പിന്‍വലിക്കുമ്പോള്‍ അതിലെ 60 ശതമാനത്തിന്റെ പലിശക്കു മാത്രമേ നികുതി ബാധകമാകൂ എന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി. തൊഴിലാളികളുടെയും മധ്യ വര്‍ഗത്തിലെ സ്ഥിര വരുമാനക്കാരുടെയും നടുവൊടിക്കുന്ന നികുതി നിര്‍ദേശത്തിനെതിരെ ബിജെപിയില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകസഭയില്‍ ചൊവ്വാഴ്ച ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

English summary
Prime Minister Narendra Modi has asked Union Finance Minister Arun Jaitley to reconsider the budgetary proposal under which a part of the Employees Provident Fund withdrawal will be taxed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X