കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റങ്ങൾ മനസിലാകുന്നില്ലേയെന്ന് ബഹ്റിനിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി; ലക്ഷ്യങ്ങൾ വലുതാണ്

Google Oneindia Malayalam News

മനാമ: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ബഹ്റിൻ സന്ദർശിക്കുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. അബുദാബി സന്ദർശനത്തിന് ശേഷം ഉച്ചയ്ക്ക് ശേഷമാണ് മോദി ബഹ്റിനിൽ എത്തുന്നത്. ബഹ്റിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ മോദിയെ സ്വീകരിച്ചു. ബഹ്റിനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

മഹാരാഷ്ട്രയില്‍ രണ്ട് വെല്ലുവിളിയുമായി കോണ്‍ഗ്രസ്... ആ നേതാവ് വേണ്ടെന്ന് സഖ്യം!!മഹാരാഷ്ട്രയില്‍ രണ്ട് വെല്ലുവിളിയുമായി കോണ്‍ഗ്രസ്... ആ നേതാവ് വേണ്ടെന്ന് സഖ്യം!!

അരുൺ ജെയ്റ്റ്ലിയുടെ ഓർമകൾ പങ്കുവെച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. എന്റെ സുഹൃത്ത് ഇന്ന് എന്നെ വിട്ട് ഏറെ ദൂരം പോയിരിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നഷ്ടമായി, ഇപ്പോൾ എന്റെ സുഹൃത്ത് അരുൺ ജെയ്റ്റ്ലിയും പോയി, തീരാനഷ്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

modi

ബഹറിന്റെ സാമ്പത്തിക രംഗത്തെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയുടെ സമ്പദ്ഘടന രണ്ടിരട്ടിയാക്കും. ഈ ലക്ഷ്യം നേടാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനമാണ് മറ്റൊരു ലക്ഷ്യം. ഇന്ത്യയുടെ ഡിജിറ്റൽ ഇടപാട് മാതൃക ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഭീം ആപ്പും യുപിഐയുമെല്ലം പാവപ്പെട്ടവരെ സഹായിക്കുന്നു.

പാവപ്പെട്ടവർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനായി. രാജ്യത്തെ 50 ശതമാനത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. തങ്ങളുടെ സ്വപ്നങ്ങൾ സഫലമാകുമെന്ന വിശ്വാസം എല്ലാ ഇന്ത്യക്കാർക്കും ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബാഗങ്ങളോട് സംസാരിക്കുമ്പോൾ അവർ പറയാറില്ലെ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന്. നിങ്ങൾക്കും അങ്ങനെ തോന്നാറില്ലെ. ഇന്ത്യയുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലേ? ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചിട്ടില്ലെ? പ്രധാനമന്ത്രി ചോദിച്ചു. സർക്കാരിന്റെ ലക്ഷ്യങ്ങൾക്ക് 130 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ ലക്ഷ്യങ്ങളും വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

English summary
PM Modi at bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X