മോദി മടങ്ങിയെത്തി; മനോഹര സായാഹ്നമെന്ന് ട്വീറ്റ്
ദില്ലി: അഫ്ഗാന്‍ സന്ദര്‍ശനത്തിന് ശേഷം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയില്‍ തിരിച്ചെത്തി. മോദിയുടെ സന്ദര്‍ശനം അതീവ പ്രാധാന്യമുള്ളതാണെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചപ്പോള്‍ മനോഹരമായ സായാഹ്നമാണ് നവാസ് ഷെരീഫിനൊപ്പമുണ്ടായ നിമിഷങ്ങളെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഷെരീഫിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ പാക്കിസ്ഥാനിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും മോദി പറഞ്ഞു.
Spent a warm evening with Sharif family at their family home. Nawaz Sahab's birthday & granddaughter's marriage made it a double celebration
— Narendra Modi (@narendramodi) December 25, 2015 ഷെരീഫിനൊപ്പം വിരുന്നുകാരനായി ഭക്ഷണം കഴിച്ച പ്രധാനമന്ത്രി ചര്‍ച്ചയും നടത്തിയശേഷമാണ് ദില്ലിയിലേക്ക് മടങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അയവുവരുത്തേണ്ടതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായാണ് സൂചന. മിന്നല്‍ സന്ദര്‍ശനമായതിനാല്‍ ചര്‍ച്ചയ്ക്ക് പ്രത്യേക അജണ്ട നിശ്ചയിച്ചിരുന്നില്ല.

അതിര്‍ത്തികടന്നുള്ള തീവ്രവാദവുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അയവുവരുത്തുന്നതിനെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചശേഷമാണ് മോദിയും ഷെരീഫും പിരിഞ്ഞത്. അടുത്തുതന്നെ വിദേശകാര്യതലത്തിലുള്ള ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാന്‍ സന്ദര്‍ശനത്തിനുശേഷം മോദി ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായിരുന്നു പാക്കിസ്ഥാനിലേക്കുള്ള സന്ദര്‍ശനം. മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള സുപ്രധാനമായ പാക് സന്ദര്‍ശനം മോദി തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. വിദേശകാര്യമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും വിവരം രഹസ്യമാക്കുകയായിരുന്നെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications