കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണത്തിരക്കൊഴിഞ്ഞു, ഇനി ധ്യാനം,മോദി കേദാര്‍നാഥില്‍, പെരുമാറ്റച്ചട്ടം ഓര്‍മിപ്പിച്ച് കമ്മീഷന്‍!

  • By Desk
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് റാലികളും കനത്ത ചൂടിലെ പ്രചാരണ പ്രസംഗങ്ങളും തീപാറിയ വാക്‌പോരിനും വിരാമമിട്ട് മോദി ധ്യാനമാര്‍ഗത്തില്‍. തിരഞ്ഞെടുപ്പ് തിരക്ക് മാറ്റിവച്ച് കേദര്‍നാഥില്‍ ധ്യാനത്തിനായി പോയിരിക്കയാണ് നരേന്ദ്രമോദി. കേദര്‍നാഥില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ബദ്രിനാഥിലും മോദി സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച്ച ഏഴാം ഘട്ടതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചതോടെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതായ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിച്ചു കൊണ്ടാണ് അനുമതി നല്‍കിയത്.

ദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; ഏറ്റുപറഞ്ഞ് കെജ്രിവാള്‍, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന്ദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; ഏറ്റുപറഞ്ഞ് കെജ്രിവാള്‍, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന്

പ്രധാനമന്ത്രിയുടെ ദ്വിദിന ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനായ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നു എന്ന് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. മെയ് 19നാണ് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ശനിയാഴ്ച്ച ആരംഭിച്ച സന്ദര്‍ശനം ഞായറാഴ്ച്ച അവസാനിപ്പിച്ച് മോദി മടങ്ങും.

modi-kedarnath-

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. മോദി മത്സരിക്കുന്ന വാരാണസി ഉള്‍പ്പെടെ 59 മണ്ഡലങ്ങളിലാണ് അവസാനഘട്ട പോളിങ് നടക്കുക. ബദ്രിനാഥില്‍ മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയായിരിക്കെ നാല് തവണ മോദി സന്ദര്‍ശനം നടത്തിയ ക്ഷേത്രമാണിത്.

English summary
PM Modi begins his two day visit in Uttarakhand, election commission reminds model code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X