കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎം മോദി സിനിമയുടെ റിലീസ് തടഞ്ഞു; തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദർശനം പാടില്ലെന്ന് കമ്മീഷൻ

Google Oneindia Malayalam News

Recommended Video

cmsvideo
പിഎം മോദി സിനിമയുടെ റിലീസ് തടഞ്ഞു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം മോദി' എന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തിരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. നാളെ രാജ്യവ്യാപകമായി ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

നാളെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ സിനിമയുടെ പ്രദർശനം തടയുന്ന കാര്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ആശുപത്രി ബില്ലടച്ചതും മരുന്നു വാങ്ങിയതുമെല്ലാം സുരേഷേട്ടന്‍; വികാര നിര്‍ഭരമായ കുറിപ്പുമായി നടിആശുപത്രി ബില്ലടച്ചതും മരുന്നു വാങ്ങിയതുമെല്ലാം സുരേഷേട്ടന്‍; വികാര നിര്‍ഭരമായ കുറിപ്പുമായി നടി

main

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ചിത്രം റിലീസ് ചെയ്യുന്നത് ചട്ടലംഘനമാണെന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ സിനിമ പെരുമാറ്റചട്ടലംഘനമാണോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.

ബോളിവുഡ് നടൻ വിവേക് ഒബ്രോയിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 23 ഭാഷകളിലായി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകൻ ഒമങ് കുമാറാണ്. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരെ സ്വാധീനിക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
PM Modi Biopic Stopped By Election Commission Till End Of Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X