Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ പൊലീസുകാരെ മോശമായി ചിത്രീകരിക്കുന്നു: നരേന്ദ്ര മോദി

ഗുവാഹത്തി: മിക്ക സിനിമകളിലും വില്ലന്മാര്‍ പൊലീസുകാരായിരിക്കും. നായകനെ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടി വില്ലനായോ വില്ലനെ സഹായിക്കുന്ന ഗുണ്ടയായോ പോലീസ് ഫീല്‍ഡില്‍ ഒരാളെ സിനിമാക്കാര്‍ നിര്‍ത്താറുണ്ട്. സാധാരണക്കാരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഇത്തരം സിനിമകളാണ് രാജ്യത്തെ പൊലീസുകാരെ കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ഊതിവീര്‍പ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ ഒരിക്കലും തെറ്റ് പറയാന്‍ സാധിക്കില്ല.

ഗുവാഹത്തിയില്‍ സംസ്ഥാന ഡി ജി പി മാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുത്ത സുരക്ഷാ യോഗത്തില്‍ സംസാരിക്കവെയാണ് സിനിമകളില്‍ പൊലീസുകാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചത്. സിനിമകളില്‍ പൊലീസുകാരെ ചിത്രീകരിക്കുന്ന രംഗങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പൊലീസ് സേനയെ കുറിച്ച് മോശമായ പ്രതിച്ഛായ സൃഷ്ടിയ്ക്കുന്നു എന്ന് മോദി പറഞ്ഞു.

modi

പൊലീസുകാരെ കുറിച്ച് നല്ലതു പറയാന്‍ പബ്ലിക് റിലേഷന്‍ വകുപ്പുമായി ചേര്‍ന്ന് സിനിമാ സംവിധായകരെ പ്രേരിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. സാധാരണക്കാരില്‍ സിനിമ സൃഷ്ഠിക്കുന്ന സ്വാധീനം വളരെ വലുതാണ്. അതുകൊണ്ട് തന്നെ സിനിമാ പ്രവര്‍ത്തകരുടെ സ്വാധീനമില്ലാതെ പൊലീസുകാര്‍ക്ക് വിജയ്ക്കാന്‍ കഴിയില്ല. സിനിമയില്‍ പൊലീസുകാരെ മറികടക്കുന്ന നായകന്മാരാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റിമറിക്കാന്‍, യാഥാര്‍ത്ഥ്യ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാല പദ്ധതികളെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും രാജ്യത്തെ ക്രമസമാധാനപാലനം മെച്ചപ്പെടുത്താന്‍ സ്മാര്‍ട്ട് പൊലീസിങ് സംവിധാനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+