മൻസൂഖ് മാണ്ഡാവ്യ ആരോഗ്യ മന്ത്രി, സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പ്; പുനഃസംഘടനയിൽ വകുപ്പുകളിലെ മാറ്റങ്ങൾ ഇങ്ങനെ...
കെമിക്കൽ രാസവള വകുപ്പിന്റെ ചുമതലയും മൻസൂഖ് മാണ്ഡ്യയ്ക്കാണ്
ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന പൂർത്തിയാകുമ്പോൾ വകുപ്പുകളിലും കാര്യമായ അഴിച്ചുപണി. ക്യാബിനറ്റ് റാങ്ക് ലഭിച്ച മൻസൂഖ് മാണ്ഡ്യവ്യയെ ആരോഗ്യ മന്ത്രിയായി നിയമിച്ചു. പുനഃസംഘടനയിൽ ഏറ്റവും സുപ്രധാനമായ വകുപ്പായിരുന്നു ആരോഗ്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏറെ പഴികേൾക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഹർഷ വർധനും സഹമന്ത്രി അശ്വിനി കുമാറും രാജിവെച്ചത്. കെമിക്കൽ രാസവള വകുപ്പിന്റെ ചുമതലയും മൻസൂഖ് മാണ്ഡാവ്യയ്ക്കാണ്.

അതേസമയം ശാസ്ത്ര സാങ്കേതിക വകുപ്പ് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ വരും. പുതിയ സഹകരണ വകുപ്പിന്റെ ചുമതല മന്ത്രിസഭയിലെ രണ്ടാമനായ അമിത് ഷായ്ക്കാണ്. നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, നരേന്ദ്ര സിങ് ഠോമർ തുടങ്ങി മന്ച്രിസഭയിലെ മറ്റ് പ്രമുഖരുടെ വകുപ്പുകളിലൊന്നും മാറ്റമില്ല.
ജ്യോതിരാദിത്യ സിന്ധ്യയെ വ്യോമയാന വകുപ്പ് മന്ത്രിയായി നിയമിച്ചു. ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഹർദീപ് സിങ് പൂരിക്ക് ക്യാബിനറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ നഗരവികസനത്തിനൊപ്പം പെട്രോളിയം വകുപ്പിന്റെ ചുമതലയും ലഭിച്ചു. അശ്വനി വൈഷ്ണവാണ് റെയിൽവേ, ഐടി മന്ത്രി. ധനകാര്യ വകുപ്പിൽ സഹമന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂറിന് ക്യാബിനറ്റ് പദവിക്കൊപ്പം വാർത്ത പ്രക്ഷേപണ വകുപ്പും സ്പോർട്സ്, യുവജാനകാര്യത്തിന്റെ ചുമതലയും ലഭിച്ചു.
ഗിരിരാജ് സിങ്ങിന് ഗ്രാമവികസനവും പശുപതി കുമാർ പാരസിന് ഭക്ഷ്യസംസ്കാരണത്തിന്റെയും ചുമതല ലഭിച്ചപ്പോൾ ഭൂപേന്ദ്ര യാദവാണ് പുതിയ തൊഴിൽ, പരിസ്ഥിതി മന്ത്രി. മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഷിപ്പിങ്, ആയുഷ് വകുപ്പുകൾ കൈകാര്യം ചെയ്യും. പിയൂഷ് ഗോയലിനെ വാണിജ്യം, വ്യവസായം, ഭക്ഷ-പൊതുവിതരണം, ടെക്സ്റ്റെയിൽസ് മന്ത്രിയായി നിയമിച്ചു. നാരായൺ റാണെയ്ക്ക് ചെറുകിട വ്യവസായത്തിന്റെ ചുമതലയും നൽകി.
Recommended Video
ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രിയാകും. പുരുഷോത്തം രൂപാലയ്ക്ക് ഫീഷറീസും ലഭിക്കും. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും. ജോൺ ബർളയാണ് ന്യൂനപക്ഷകാര്യ മന്ത്രി.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications