പ്രകാശ് സിങ് ബാദലിനെ മണ്ടേലയോട് ഉപമിച്ച് നരേന്ദ്ര മോദി
ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ മണ്ടേലയോട് ഉപമിച്ച നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ പരിഹാസം. ജയപ്രകാശ് നാരായണന്റെ 113ാമത് ജന്മദിനാഘോഷ വേഷയിലായിരുന്നു പ്രധാനമന്ത്രിയുടെ ഉപമിക്കല്. ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി, പ്രകാശ് സിങ് ബാദല്‍, രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങ്, എന്‍സിപി നേതാവ് ഡിപി ത്രിപതി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
പ്രമുഖരായ നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് പ്രകാശ് സിങ് ബാദലിനെ ഇന്ത്യന്‍ മണ്ടേലയെന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇവിടെ ഇരിക്കുന്ന ബാദല്‍ ഇന്ത്യന്‍ നെല്‍സണ്‍ മണ്ടേലയാണ്. ജയിലില്‍ ഏറെക്കാലം കഴിയേണ്ടിവന്നയാളാണ് അദ്ദേഹം. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൊണ്ടുമാത്രമാണ് അദ്ദേഹത്തെ ജയിലിലടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ പരാമര്‍ശം പുറത്തുവന്നയുടന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റും അതിനെതിരെ പരിഹാസവും ഉയര്‍ന്നുവന്നു. ബാദലില്‍ നിന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് മോദി ഇത്തരം വിലകുറഞ്ഞ പരാമര്‍ശം നടത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചു. മണ്ടേലയെ അപമാനിക്കുന്നത് തുല്യമാണ് പരാമര്‍ശമെന്നും ചിലര്‍ വിലയിരുത്തി.
അതേസമയം യോഗസ്ഥലത്തുണ്ടായിരുന്നു ബാദല്‍ മോദിയുടെ പരാമര്‍ശത്തെ ചിരിച്ചു തള്ളുക മാത്രമാണ് ചെയ്തത്. മണ്ടേലയുമായി ഉപമിച്ചതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications