സൈനികരാണ് തന്റെ കുടുംബം: ദീപാലി ആഘോഷങ്ങൾക്ക് മോദി ശ്രീനഗറിൽ, ഗൂഡാലോചന പൊളിക്കുമെന്ന്!!
ശ്രീനഗർ: ഇന്ത്യൻ സൈനികരാണ് തന്റെ കുടുംബമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി എല്ലാവരും കുടുംബത്തോടൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇതാണ് തന്റെ കുടുംബമെന്നാണ് മോദി പറയുന്നത്. കശ്മീരിലെ രജൌരിയിൽ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സൈനികർക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്ത ശേഷമാണ് മോദി മടങ്ങിയത്.
കാലം മാറിയെന്നും ഇന്ത്യയുടെ പക്കലുള്ളത് ആധുനിക യുദ്ധോപകരങ്ങളാണ്. ഇപ്പോൽ സൈന്യത്തിന് മികച്ച പരിശീലനമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്താമാക്കി. ഉത്സവകാലത്ത് പോലും അതിർത്തി കാക്കുന്നതിൽ ജാഗ്രതയോടെ ഇരിക്കണമെന്നും സൈനിരോട് ആഹ്വാനം ചെയ്തു. സാധാരണ ജനങ്ങൾ ആദ്യം കുടുംബത്തെക്കറിച്ചാണ് ചിന്തിക്കുക. എന്നാൽ സൈനികർക്ക് എപ്പോഴും മാതൃരാജ്യത്തെക്കുറിച്ചാണ് ആദ്യം ഓർമവരിക. പിന്നീട് 130 കോടി ഇന്ത്യക്കാരെയുടെ സുരക്ഷയും കണക്കാക്കേണ്ടതുണ്ട്.

ജമ്മു കശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ ഗൂഡാലോചന നടത്തുന്നവരുടെ തന്ത്രങ്ങൾ പൊളിക്കുമെന്നാണ് കശ്മീർ വിഷയത്തിലുള്ള പ്രതികരണം. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ ചില ഭാഗങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലാണ്.












Click it and Unblock the Notifications