കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: പ്രധാനമന്ത്രി ബ്രസല്‍സിലേക്കില്ല; ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടി മാറ്റി

  • By Anupama
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടി മാറ്റി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി മാറ്റിയത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബെല്‍ജിയം സന്ദര്‍ശനവും റദ്ദാക്കി. ഇന്ത്യയിലേയും ബെല്‍ജിയത്തിലേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് ഉച്ചകോടി മാറ്റിയതെന്നും ഇത് പുനഃക്രമീകരിക്കുമെന്നും വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കി.

modi

പ്രധാനമന്ത്രിയുടെ ബെല്‍ജിയം സന്ദര്‍ശനത്തിന് മുന്നോടിയായി ഇക്കഴിഞ്ഞ ഫെബ്രവരില്‍ കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രസല്‍സ് സന്ദര്‍ശിച്ചിരുന്നു.

പാരത്വഭേദഗതി നിയമത്തെ ചൊല്ലിയും ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കായ നടപടിക്കുമെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയിലെ നയതന്ത്രജ്ഞര്‍ പ്രകദേശം സന്ദര്‍ശിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം മാറ്റിയിട്ടില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

English summary
Prime Minister Narendra Modi has cancelled his visit to Belgium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X