കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിക്ക് വീണ്ടും പണി കൊടുത്ത് ഇന്ത്യ; മോദി യാത്ര റദ്ദാക്കി, കടുത്ത വിമര്‍ശനത്തിന് പിന്നാലെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പദ്ധതിയിട്ട തുര്‍ക്കി പര്യടനം റദ്ദാക്കി. സിറിയയില്‍ തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങിയതിനെ ഇന്ത്യ പതിവ് ലംഘിച്ച് വിമര്‍ശിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെറ്റിദ്ധാരണ മൂലമാകാം ഇന്ത്യയുടെ പ്രസ്താവന എന്നാണ് ഇന്ത്യയിലെ തുര്‍ക്കി എംബസി അറിയിച്ചത്.

Narendra

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ പ്രസ്താവനയാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടിനൊപ്പമാണ് തുര്‍ക്കി നില കൊണ്ടത്. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയ്‌ക്കെതിരെ എര്‍ദോഗാന്‍ പ്രസംഗിക്കുകയും ചെയ്തു. കൂടാതെ അന്താരാഷ്ട്ര ധനകാര്യ വേദിയായ എഫ്എടിഎഫില്‍ പാകിസ്താനെ അനുകൂലിച്ച് തുര്‍ക്കി രംഗത്തുവരികയും ചെയ്തിരുന്നു.

ലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടുംലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടും

തൊട്ടുപിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. തുര്‍ക്കിയില്‍ നിന്ന് യുദ്ധക്കപ്പല്‍ വാങ്ങാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചു. സിറിയയിലെ തുര്‍ക്കി സൈന്യത്തിന്റെ ഇടപെടലിനെ ഇന്ത്യ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ തുര്‍ക്കിയിലേക്കുള്ള യാത്ര മോദി റദ്ദാക്കിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു യാത്ര പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. പക്ഷേ, യാത്രതീരുമാനിച്ചിരുന്നുവെന്ന് തുര്‍ക്കി എംബസി പറയുന്നു.

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!! ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ക്യാംപുകള്‍ തകര്‍ത്തു, നിരവധി മരണംവീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!! ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ക്യാംപുകള്‍ തകര്‍ത്തു, നിരവധി മരണം

അടുത്താഴ്ച സൗദി അറേബ്യയിലേക്ക് മോദി പുറപ്പെടുമെന്നാണ് വിവരം. ശേഷം തുര്‍ക്കിയിലേക്ക് പോകാനായിരുന്നു നേരത്തെയുള്ള പദ്ധതി. എന്നാല്‍ തുര്‍ക്കി യാത്ര റദ്ദാക്കിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, തുര്‍ക്കി യാത്ര സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലാത്തതിനാല്‍, റദ്ദാക്കിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

English summary
PM Modi Cancels Two-day Visit to Ankara in Cold Shoulder to Turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X