Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാള്‍ ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തും

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 66ാം പിറന്നാള്‍ ആഘോഷത്തിനായി സ്വന്തം നാടായ ഗുജറാത്തിലെത്തും. സപ്തംബര്‍ 17നാണ് പ്രധാനമന്ത്രിയുടെ പിറന്നാള്‍. അന്നേദിവസം ഗാന്ധിനഗറിലുള്ള അമ്മയെ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം ചെലവഴിക്കുകയുമായിരിക്കുമെന്ന് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പിറന്നാള്‍ പ്രമാണിച്ച് സൗത്ത് ഗുജറാത്തിലെ ആദിവാസി മേഖലയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ആദിവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാനും പദ്ധതി തയ്യാറാക്കുന്നുന്നണ്ട്. കൂടാതെ സൂറത്തിനടുത്തുള്ള നവ്‌സാരി ടൗണില്‍ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. ആദിവാസികള്‍ കൂടുതല്‍ ഉള്ള മേഖലയാണിത്.

modi

ഓഗസ്ത് 30ന് ജാംനഗറില്‍ ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു. താന്‍ ഗുജറാത്തില്‍ എത്തുന്നില്ലെന്ന് കര്‍ഷകരുടെയും മുഖ്യമന്ത്രിയുടെയും പരാതി ലഭിച്ചിരുന്നതായി പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു. ജനങ്ങളുടെ പരിഭവം തീര്‍ക്കുക കൂടിയാണ് ഒരുമാസത്തിനിടയിലുള്ള രണ്ടാമത്തെ ഗുജറാത്ത് സന്ദര്‍ശനത്തിലൂടെ പ്രധാനമന്ത്രിയുടെ ഉദ്ദേശം.

അടുത്തവര്‍ഷം ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുമ്പോഴെല്ലാം കൂറ്റന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ ബിജെപിയുടെ ശ്രമം. ദളിത്, പട്ടേല്‍ വിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുന്നതിനാല്‍ ബിജെപിക്ക് ഗുജറാത്തില്‍ ഭരണത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയെ ഗുജറാത്തില്‍ സജീവമാക്കി വോട്ടുകള്‍ ഉറപ്പിക്കുകയാണ് ഭരണപക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+