Get Updates
Get notified of breaking news, exclusive insights, and must-see stories!

104കാരിയുടെ കാലില്‍ തൊട്ട് മോദി നമസ്‌കരിച്ചു, ചിത്രം വൈറലാകുന്നു!

റായ്പൂര്‍: സാധാരണക്കാരുടെ ഇടയില്‍ നിന്നും വളര്‍ന്നുവന്ന ആളാണ് നരേന്ദ്ര മോദി. ചായവില്‍പനക്കാരനായിരുന്നു താന്‍ എന്ന് പറയുന്നതില്‍ പ്രധാനമന്ത്രിയായതിന് ശേഷവും മോദിക്ക് ഒരു പ്രശ്‌നവും ഇല്ല. സാധാരണക്കാരന്റേതായ ശരീരഭാഷയും വികാര പ്രകടനങ്ങളും കാണിക്കുന്നതില്‍ തീരെ പിശുക്കും മോദി കാണിക്കാറില്ല.

104 വയസ്സുള്ള വൃദ്ധയുടെ കാല്‍ തൊട്ട് നമസ്‌കരിച്ചാണ് ഛത്തീസ്ഗഡ് സന്ദര്‍ശനത്തിനെത്തിയ മോദി എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഞായറാഴ്ച കുറുബത് വില്ലേജിലായിരുന്നു സംഭവം. തന്റെ ആടുകളെ വിറ്റ് വീട്ടില്‍ ടോയ്‌ലെറ്റ് നിര്‍മിച്ചതിനാണ് കൊതാബാരി ഗ്രാമത്തിലെ കുന്‍വാര്‍ ബായ് എന്ന 104 കാരിയുടെ കാലുകളില്‍ മോദി തൊട്ടത്.

അമ്പരപ്പിപ്പ് മോദി

അമ്പരപ്പിപ്പ് മോദി

ഛത്തീസ്ഗഡ് സന്ദര്‍ശനത്തിനിടെ കുന്‍വാര്‍ ബായ് എന്ന 104 കാരിയുടെ തൊട്ടാണ് മോദി എല്ലാവരെയും അമ്പരപ്പിച്ചത്. ചിത്രം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും വൈറലാകുകയാണ് ഇപ്പോള്‍.

ടി വിയും പത്രവും ഇല്ല

ടി വിയും പത്രവും ഇല്ല

104 വയസ്സുള്ള ഇവര്‍ ടി വി കാണാനോ പത്രം വായിക്കാനോ സാധ്യതയില്ല. എന്നാലും സ്വച്ഛ് ഭാരത് കാംപെയ്‌നെ കുറിച്ച് കേള്‍ക്കുകയും വീട്ടില്‍ ടോയ്‌ലെറ്റ് നിര്‍മിക്കാനായി ആടുകളെ വില്‍ക്കുകയും ചെയ്തിരിക്കുന്നു. - മോദി പറഞ്ഞു.

സ്വച്ഛ് ഭാരത് അഭിയാന്‍

സ്വച്ഛ് ഭാരത് അഭിയാന്‍

ഗ്രാമത്തിലുള്ള മറ്റുള്ളവരോടും വീടുകളില്‍ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കാന്‍ അവര്‍ പറയുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ ജനങ്ങളില്‍ എത്തുന്നു എന്ന് ഇത് തെളിയിക്കുന്നു.

rn

വീഡിയോ കാണൂ

ഇക്കാര്യം പറഞ്ഞ് നരേന്ദ്ര മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+