കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമല്ലാപുരം ബീച്ചിൽ മാലിന്യം ശേഖരിച്ച് നരേന്ദ്രമോദി: പൊതുസ്ഥലങ്ങൾ വൃത്തിയാക്കാൻ ആഹ്വാനം

Google Oneindia Malayalam News

മഹാബലിപുരം: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചക്കിടെ കടൽത്തീരത്തെ മാലിന്യങ്ങൾ ശേഖരിച്ച് പ്രധാനമന്ത്രി. നരേന്ദ്രമോദി എന്ന ട്വിറ്റർ അക്കൌണ്ടിലാണ് മോദി മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ദൃശ്യം പങ്കുവെച്ചിട്ടുള്ളത്. മാമല്ലാപുരം ബീച്ചിൽ പ്രഭാത സവാരിക്കിറങ്ങിയപ്പോൾ ശേഖരിച്ച മാലിന്യങ്ങൾ പിന്നീട് ഹോട്ടൽ ജീവനക്കാരിൽ ഒരാളായ ജയരാജിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും താമസിക്കുന്ന കോവളത്തെ ഫിഷർമെൻസ് കോവ് ഹോട്ടലിന് പുറത്തെ ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. പ്രഭാത സവാരിക്കിറിയ പ്രധാനമന്ത്രി തീരത്തെ മണലിൽ ചിതറിക്കിടന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് കൂപ്പികളും സ്ട്രോകളും കവറിൽ ശേഖരിക്കുകയായിരുന്നു. കറുത്ത പൈജാമയും ടീ ഷർട്ടും ധരിച്ചെത്തിയ മോദി നഗ്ന പാദനായിരുന്നു.

കൂടത്തായിയിൽ ട്വിസ്റ്റ്! ഭർത്താവ് ഷാജുവിനെയും കൊല്ലാൻ പദ്ധതി, മൂന്നാം വിവാഹത്തിന് ആഗ്രഹമെന്ന് ജോളി!കൂടത്തായിയിൽ ട്വിസ്റ്റ്! ഭർത്താവ് ഷാജുവിനെയും കൊല്ലാൻ പദ്ധതി, മൂന്നാം വിവാഹത്തിന് ആഗ്രഹമെന്ന് ജോളി!

പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. മാമല്ലാപുരം ബീച്ചിൽ 30 മിനിറ്റോളം ചെലവഴിച്ചെന്നും ശേഖരിച്ച മാലിന്യം ഹോട്ടൽ ജീവനക്കാരനെ ഏൽപ്പിച്ചെന്നും അദ്ദേഹം ട്വീറ്റിൽ കുറിക്കുന്നു. നമ്മളെപ്പോഴും ആരോഗ്യവാന്മാരും കരുത്തുള്ളവരുമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ട്വീറ്റിൽ കുറിക്കുന്നു.

narendramodi-1

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള അനൌദ്യോഗിക ഉച്ചകോടിയ്ക്ക് വേണ്ടിയാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ മഹാബലിപുരത്തെത്തിയത്. വെള്ളിയാഴ്ച നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും പുറമേ ശനിയാഴ്ചയും കൂടിക്കാഴ്ചകൾ തുടരും. വ്യാപാരവും ബിസിനസും ആയിരിക്കും മുഖ്യ ചർച്ചാവിഷയം..

English summary
PM Modi collects waste from Mamallapuram beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X