Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമാനം; ഫൈറ്റർ ജെറ്റ് തേജസിൽ പറന്ന് പ്രധാനമന്ത്രി മോദി; ചിത്രങ്ങൾ വൈറൽ

ബെം​ഗളൂരു: ബെം​ഗളൂരുവിൽ തദ്ദേശിയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റർ എയർക്രാഫ്റ്റ് തേജസിൽ‌ യാത്ര ചെയ്ത് പ്രധാനമന്ത്രി. ശനിയാഴ്ചയാണ് ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് പ്രധാനമന്ത്രി മോദി സന്ദർശിച്ചത്. അതിന്റെ നിർമ്മാണ കേന്ദ്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്‌തതായി അധികൃതർ അറിയിച്ചു.

"തേജസിന്റെ ഒരു യാത്ര വിജയകരമായി പൂർത്തിയാക്കി. ഈ അനുഭവം അവിശ്വസനീയമാം വിധം സമ്പന്നമായിരുന്നു, നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളിൽ എന്റെ ആത്മവിശ്വാസം ഗണ്യമായി വർധിപ്പിച്ചു, ഒപ്പം നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും എനിക്ക് നൽകി" പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

PM

ഇന്ന് തേജസിൽ പറക്കുമ്പോൾ നിസംശയം പറയാൻ കഴിയും. കഠിനാദ്വാനവും അർപ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പുറകില്‍ അല്ലെന്ന്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡി ആര്‍ ഡി ഒയ്ക്കും എച്ച് എ എല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ മോദി പറഞ്ഞു

തേജസ് സിംഗിൾ സീറ്റർ ഫൈറ്റർ എയർക്രാഫ്റ്റ് ആണെങ്കിലും എയർഫോഴ്‌സ് നടത്തുന്ന ഇരട്ട സീറ്റ് ട്രെയിനർ വേരിയന്റിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ഇന്ത്യൻ നാവികസേനയും ഇരട്ട സീറ്റർ വേരിയന്റാണ് പ്രവർത്തിപ്പിക്കുന്നത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് 4.5 - ജനറേഷൻ മൾട്ടി -റോൾ ഫൈറ്റർ എയർക്രാഫ്റ്റാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+