കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിലെരാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി: ക്ഷേത്രം നിർമിച്ചത് 13-ാം നൂറ്റാണ്ടില്‍

Google Oneindia Malayalam News

ബെംഗളൂരു: തെലങ്കാനയിൽ 13ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനെസ്കോയുടെ ലോക പൈതൃക പദവി. ഞായറാഴ്ച ചേർന്ന വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം പുറത്തുവരുന്നത്. തെലങ്കാനയിലെ പാലംപേട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 ജാതിസമവാക്യങ്ങൾ പൊളിച്ചെഴുതാൻ ബിജെപി: ബിഎൽ സന്തോഷ് കുമാർ യെഡ്ഡിക്ക് പകരക്കാരനായേക്കും ജാതിസമവാക്യങ്ങൾ പൊളിച്ചെഴുതാൻ ബിജെപി: ബിഎൽ സന്തോഷ് കുമാർ യെഡ്ഡിക്ക് പകരക്കാരനായേക്കും

ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശിൽപ്പിയുടെ പേരിലാണ് രാമലിംഗേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ഇത്തരത്തിൽ ശിൽപ്പികളുടെ പേരിൽ അറിയപ്പെടുന്ന ലോകത്തെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണെന്ന പ്രത്യേകതയും രാമലിംഗേശ്വര ക്ഷേത്രത്തിനുണ്ട്. തെലങ്കാന ടൂറിസം നൽകുന്ന വിവരം അനുസരിത്ത് 1213 എഡിയിലാണ് ക്ഷേത്രം നിർമിക്കപ്പെട്ടിട്ടുള്ളത്.

ramappa-16

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതോടെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. . കകതിയ രാജവംശത്തിന്റെ ശിൽപ്പ കലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം, അതിന്റെ മഹത്വം നേരിട്ടറിയുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദർശിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

രാമപ്പ ക്ഷേത്രത്തിന്റെ ബഹുമതിയെക്കുറിച്ച് കേന്ദ്ര ടൂറിസം- സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡിയും ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പിന്തുണയ്ക്കും മാർഗ്ഗനിർദേശങ്ങൾക്കും രാജ്യത്തിന് വേണ്ടിയും തെലങ്കാനയ്ക്ക് വേണ്ടിയും അദ്ദേഹത്തിന് നന്ദി അർപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 17 രാജ്യങ്ങാണ് ക്ഷേത്രത്തിന് പൈതൃക പദവി നൽകാനുള്ള യുനെസ്കോയുടെ നീക്കത്തെ പിന്തുണച്ചിട്ടുള്ളത്.

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
PM Modi congratulates Telangana as Ramappa Temple gets UNESCO World Heritage tag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X