ചെലവ് ചുരുക്കി മോദി; സ്റ്റാഫിനെ പകുതിയാക്കി, വിദേശ യാത്ര കുറയ്ക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം
ദില്ലി: ചെലവ് ചുരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. ഓഫീസിലെയും വീട്ടിലെയും സ്റ്റാഫിന്റെ അംഗ ബലം പകുതിയാക്കി കുറച്ചു. മോദി രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയതിന് ശേഷമാണ് ജീവനക്കാരുടെ എണ്ണം ഘട്ടങ്ങളായി കുറച്ചത്. മന്ത്രിമാരോടെ ചെലവ് 20 ശതമാനം വെട്ടിക്കുറയ്ക്കാനും മോദി നിര്‍ദേശിച്ചു.

പ്രധാനമന്ത്രിയുടെ വസതിയില്‍ 50 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 25 ആക്കി കുറച്ചിട്ടുണ്ട്. പ്യൂണ്‍, ക്ലര്‍ക്ക് ജോലി ചെയ്യുന്നവരെയാണ് വെട്ടിക്കുറച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫിന്റെ എണ്ണവും കുറിച്ചിട്ടുണ്ട്. 15 ശതമാനമാണ് ഇവിടെ കുറവ് വരുത്തിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
നവംബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ ചെലവ് കുറയ്ക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനും മറ്റു ചെലവുകള്‍ നിയന്ത്രിക്കാനുമാണ് മോദി നിര്‍ദേശിച്ചത്.
വിദേശയാത്രകള്‍ കുറയ്ക്കണം. വിദേശയാത്ര പോകുമ്പോള്‍ കൂടെ വരുന്ന പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നും മോദി നിര്‍ദേശം നല്‍കിയിരുന്നു. വിദേശ പ്രതിനിധികളുമായി ബന്ധമില്ലാത്ത യോഗങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കരുതെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications