കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെലവ് ചുരുക്കി മോദി; സ്റ്റാഫിനെ പകുതിയാക്കി, വിദേശ യാത്ര കുറയ്ക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: ചെലവ് ചുരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. ഓഫീസിലെയും വീട്ടിലെയും സ്റ്റാഫിന്റെ അംഗ ബലം പകുതിയാക്കി കുറച്ചു. മോദി രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയതിന് ശേഷമാണ് ജീവനക്കാരുടെ എണ്ണം ഘട്ടങ്ങളായി കുറച്ചത്. മന്ത്രിമാരോടെ ചെലവ് 20 ശതമാനം വെട്ടിക്കുറയ്ക്കാനും മോദി നിര്‍ദേശിച്ചു.

Nare

പ്രധാനമന്ത്രിയുടെ വസതിയില്‍ 50 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 25 ആക്കി കുറച്ചിട്ടുണ്ട്. പ്യൂണ്‍, ക്ലര്‍ക്ക് ജോലി ചെയ്യുന്നവരെയാണ് വെട്ടിക്കുറച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫിന്റെ എണ്ണവും കുറിച്ചിട്ടുണ്ട്. 15 ശതമാനമാണ് ഇവിടെ കുറവ് വരുത്തിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പൗരത്വ നിയമം ഓകെ; എന്‍ആര്‍സി വേണ്ടെന്ന് ബിജെപിയുടെ സഖ്യകക്ഷി, വെട്ടിലായി കേന്ദ്രംപൗരത്വ നിയമം ഓകെ; എന്‍ആര്‍സി വേണ്ടെന്ന് ബിജെപിയുടെ സഖ്യകക്ഷി, വെട്ടിലായി കേന്ദ്രം

നവംബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ ചെലവ് കുറയ്ക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനും മറ്റു ചെലവുകള്‍ നിയന്ത്രിക്കാനുമാണ് മോദി നിര്‍ദേശിച്ചത്.

വിദേശയാത്രകള്‍ കുറയ്ക്കണം. വിദേശയാത്ര പോകുമ്പോള്‍ കൂടെ വരുന്ന പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നും മോദി നിര്‍ദേശം നല്‍കിയിരുന്നു. വിദേശ പ്രതിനിധികളുമായി ബന്ധമില്ലാത്ത യോഗങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കരുതെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

English summary
PM Modi cuts his personal staff by almost Half
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X