• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിപക്ഷ പാർട്ടികൾ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമോ? എൻസിപിക്കും കോൺഗ്രസിനും മോദിയുടെ വിമർശനം!!!

ജൽഗോൺ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെുപ്പ് പത്രികയിൽ കോൺഗ്രസും എൻസിപിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും അതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഭയക്കുന്നതായാണ് മോദി ചൂണ്ടിക്കാണിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് മോദി ഇരു പാർട്ടികൾക്കുമെതിരെ ആഞ്ഞടിച്ചത്.

കടലിലെ പ്രതികാരമല്ലെന്ന് സൗദി... ഇറാനിയന്‍ കപ്പലിനെ രക്ഷിക്കുമായിരുന്നു, വിശദീകരണം ഇങ്ങനെമോദി

സർക്കാരിൽ വിശ്വസിച്ച് എൻഡിഎയെ തിരികെ അധികാരത്തിലെത്തിച്ച ജനങ്ങളോട് നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി നിങ്ങൾ വോട്ട് രേഖപ്പെടുത്തിയത് കരുത്തുറ്റ പുതിയ ഇന്ത്യയ്ക്ക് വേണ്ടിയാണെന്നാണ് ചൂണ്ടിക്കാണിച്ചത്. ലോകത്ത് ഇന്ത്യ അർഹിക്കുന്ന സ്ഥാനം നേടാൻ ലോക്സഭാ തിരഞ്ഞെടുപ്പ് സഹായിച്ചെന്നും അദ്ദേഹം പറയുന്നു. ഫഡ്നാവിസിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന സർക്കാർ സംസ്ഥാനത്ത് മുഴുവൻ സാമൂഹ്യ സൌഹാർദ്ദം ഉണ്ടാക്കുന്നതിന് കരുത്തായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ കിരീടം

ഇന്ത്യയുടെ കിരീടം

ജമ്മു കശ്മീർ ഭൂമിയുടെ ഒരു ഭാണ്ഡമല്ലെന്നും ഇന്ത്യയുടെ കിരീടമാണെന്നുമാണ് വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിലെ സ്ഥിതി സാധാരണയിലേക്കെത്താൻ മൂന്ന് മാസത്തിലധികം സമയമെടുക്കില്ലെന്നും, അതാണ് കഴിഞ്ഞ 40 വർഷമായി കശ്മീരിൽ തുടർന്നിരുന്നതെന്നും മോദി പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ വൽക്കരിക്കുകയാണെന്നും അവർ അയൽരാജ്യങ്ങൾ സംസാരിക്കുന്ന ലാഘവത്തോടെയാണ് കശ്മീരിനെക്കുറിച്ച് പറയുന്നതെന്നുമാണ് മോദി ചൂണ്ടിക്കാണിക്കുന്നത്.

സർക്കാരിന് പ്രശംസ..

സർക്കാരിന് പ്രശംസ..

കഴിഞ്ഞ അഞ്ച് വർഷം മഹാരാഷ്ട്രയിൽ മികച്ച ഭരണം കാഴ്ചവെച്ച ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെ പ്രശംസിച്ച പ്രധാനമന്ത്രി സംസ്ഥാനത്തെ അഴിമതി വിമുക്തമാക്കിയെന്നും കർഷകരുടേയും വ്യവസായികളുടേയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി പ്രചോദമായെന്നും പറയുന്നു. ഇന്ത്യ മുഴുവൻ കശ്മീരിനെക്കുറിച്ച് ചിന്തിക്കുന്നതിന് നേർ വിപരീതമായാണ് നേതാക്കൾ ചിന്തിക്കുന്നത്. കോൺഗ്രസും എൻസിപിയും അടുത്തകാലത്ത് നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാണിച്ചാണ് മോദിയുടെ പ്രസംഗം. എന്നാൽ നേതാക്കളെ പേരെടുത്ത് പരാമർശിച്ചായിരുന്നില്ല വിമർശിച്ചത്.

 പ്രതിപക്ഷ പാർട്ടികൾക്ക് വെല്ലുവിളി

പ്രതിപക്ഷ പാർട്ടികൾക്ക് വെല്ലുവിളി

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ പ്രതിപക്ഷ നേതാക്കൾ മുതലക്കണ്ണീരൊഴുക്കുകയാണ്. ഞാനവരെ വെല്ലുവിളിക്കുന്നു. അവർക്ക് ശക്തിയുണ്ടെങ്കിൽ ബിജെപി സർക്കാർ അസാധുവാക്കിയ ആർട്ടിക്കിൾ 370ും 35എയും തിരിച്ചു കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിക്കട്ടെയെന്നുമാണ് വെല്ലുവിളി. അവർക്ക് ആഗസ്റ്റ് അഞ്ചിലെ തീരുമാനം റദ്ദാക്കാമെന്നും മോദി വെല്ലുവിളിക്കുന്നു.

തീരുമാനം വൈകിയെന്ന്..

തീരുമാനം വൈകിയെന്ന്..

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന തരത്തിലുള്ള തീരുമാനം നേരത്തെ സ്വീകരിക്കാത്തതിനാലാണ് താഴ് വരയിൽ ഭീകരവാദവും വിഘടന വാദവും വർധിച്ചതെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. കശ്മീരിലെ സ്ത്രീകൾ, പാവപ്പെട്ടവർ, ദളിതുകൾ, ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങൾ എന്നിവരുടെ വികസനം എന്നിവയ്ക്കാണ് പ്രാമുഖ്യം. കശ്മീരിലെയും ലഡാക്കിലെയും വാൽമീകി സമുദായത്തിൽപ്പെട്ടവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മോദി പറയുന്നു. മോദി സർക്കാർ പ്രവചിക്കുന്നതും പ്രവർത്തിക്കുന്നതും ഒന്നുതന്നെയാണ്. മുത്തലാഖ് നിരോധിക്കുന്ന വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച മോദി മുസ്ലിം സഹോദരിമാർക്ക് നീതി ലഭിച്ചില്ലെന്ന തരത്തിൽ കാണാനാണ് ശ്രമിച്ചതെന്നും മോദി ആരോപിക്കുന്നു.

English summary
PM Modi dares opposition to declare bringing back Article 370 in manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more