Viral Video: ഡല്‍ഹിയിലിരുന്ന് സ്വീഡനില്‍ കാറോടിച്ച് പ്രധാനമന്ത്രി; വൈറലായി വീഡിയോ
ന്യൂഡല്‍ഹി: ഇന്ന് രാജ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ച വാർത്തയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 5 ജി സേവനം രാജ്യത്തിനായി സമർപ്പിച്ചത്. ഡല്‍ഗിഹിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി 5 ജി സേവനങ്ങള്‍ സമര്‍പ്പിച്ചത്.
ഇപ്പോൾ ചടങ്ങിനിടെയുള്ള രസകരവും കൗതുകം ഉണർത്തുന്നതുമായ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സോഷ്യൽമീഡിയയിലൊക്കെ വൈറലാണ് വീഡിയോ. സംഭവം എന്താണെന്നല്ലേ. ന്യൂഡൽഹിയിൽ ഉള്ള പ്രധാനമന്ത്രി സ്വീഡനിലുള്ള കാർ ഓടിക്കുന്നതാണ് വീഡിയോ..ന്യൂഡൽഹിയിലുള്ള പ്രധാനമന്ത്രി സ്വീഡനിലെ കാർ എങ്ങനെ ഓടിച്ചു എന്നല്ലേ...

5 ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സ്വീഡനുള്ള കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ന്യൂഡല്‍ഹിയിലിരുന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്ത്' . ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 വേദിയില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആയിരുന്നു ഈ സംഭവം.
മൊബൈല്‍ കോണ്‍ഗ്രസിലെ എറിക്‌സണ്‍ ബൂത്തില്‍ ഇരുന്നായിരുന്നു സ്വീഡനിലുള്ള കാര്‍ അദ്ദേഹം ഓടിച്ചത്. 5 ജി സാങ്കേതിക വിദ്യയുടെ സഹായത്താൽ ആണ് സ്വീഡനിലുള്ള കാറിന്റെ നിയന്ത്രണം അദ്ദേഹത്തിന് ഡല്‍ഹിയിലിരുന്ന് നിയന്ത്രിക്കുവാൻ കഴിഞ്ഞത്. പ്രസാര്‍ഭാരതി ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.

അതേസമയം, അഹമ്മദാബാദ്, ബംഗളൂരു, ഛണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ, പൂനെ എന്നിവിടങ്ങളിൽ ആണ് ആദ്യം 5 ജി സേവനം ലഭ്യിക്കുന്നത്. ചടങ്ങിൽ റിലയൻസ്- ജിയോ, എയ്ർടെൽ, വോഡഫോൺ-ഐഡിയ മേധാവികൾ പങ്കെടുത്തിരുന്നു. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ സിറ്റികളിലും എല്ലാ ഗ്രാമങ്ങളിലും 5 ജി ലഭ്യമാക്കുമെന്നാണ് മുകേഷ് അംബാനി പറഞ്ഞിരിക്കുന്നത്.
ഭാര്യയും ഭര്‍ത്താവും അബദ്ധത്തില്‍ എടുത്തത് 3 ലോട്ടറി, പൊരിഞ്ഞവഴക്ക്; ഫലം വന്നപ്പോള്‍ വന്‍ ട്വിസ്റ്റ്..

അധിക നിക്ഷേപമില്ലതെ നിലവിലുള്ള ആശുപത്രികളെ സ്മാര്‍ട്ട് ഹോസ്പിറ്റലുകളാക്കി മാറ്റുന്നതിലൂടെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലേക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം ആളുകള്‍ താങ്ങാനാകുന്ന വിലയ്ക്ക് 5ജിയിലൂടെ എത്തിക്കാന്‍ കഴിയുമെന്നും
ഇത് ഇന്ത്യയിലെവിടെയും മികച്ച ഡോക്ടര്‍മാരുടെ സേവനം ഡിജിറ്റലായി ലഭ്യമാക്കുകയും ഡയഗ്‌നോസ്റ്റിക്‌സിന്റെ വേഗതയും കൃത്യതയും മെച്ചപ്പെടുത്തുകയും ഒറിയല്‍ ടൈം ക്ലിനിക്കല്‍ തീരുമാനം എടുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുമെന്നം അദ്ദേഹം പറഞ്ഞത്.

കൃഷി, സേവനങ്ങള്‍, വ്യാപാരം, വ്യവസായം, ഇന്‍ഫോര്‍മല്‍ സെക്ടര്‍, ഗതാഗതം, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ഡിജിറ്റലൈസേഷനും ഇന്റലിജന്റ് ഡാറ്റ മാനേജ്മെന്റും വേഗത്തിലാകുമ്പോഴ് ഇന്ത്യയിലെ നഗരവു ഗ്രാമവും തമ്മിലുള്ള വിടവ് നികത്താന്‍ 5ജിക്ക് കഴിയുമെന്നും അംബാനി പറഞ്ഞു.












Click it and Unblock the Notifications