Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി വ്യാജവാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയാണെന്ന് കനയ്യ കുമാര്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാജവാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയാണെന്ന ആരോപണവുമായി കനയ്യകുമാര്‍. അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ സംഘടപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേയാണ് കനയ്യകുമാര്‍ മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

ബുലന്ദ് ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് നടന്‍ നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശങ്ങള്‍ എടുത്തുകാട്ടിയായിരുന്നു കനയ്യയുടെ പരാമര്‍ശങ്ങള്‍. വ്യാജവാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ വ്യാജവാര്‍ത്തകളെക്കൊണ്ട് ജനങ്ങളെ വിഡ്ഡികളാക്കാന്‍ മോദിക്കാവില്ലെന്നും കനയ്യ അഭിപ്രായപ്പെട്ടു.

123

അവര്‍ രാമക്ഷേത്രങ്ങളെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ക്ക് മൗലികാവശങ്ങളെക്കുറിച്ച് സംസാരിക്കാം. അവര്‍ക്ക് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയോ പശുവിനെ ആരാധിക്കുകയോ ചെയ്യാം. പക്ഷെ നമ്മള്‍ മുന്‍തൂക്കം നല്‍കേണ്ടത് അഴിമതി രഹിത സമൂഹത്തെ കുറിച്ചും മികച്ച റോഡുകളെ കുറിച്ചും വിദ്യാഭ്യസത്തെക്കുറിച്ചുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+