മഹാത്മാഗാന്ധിയുടെ സ്വപ്‌നങ്ങള്‍ മോദി പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി
കതുവ: മഹാത്മഗാന്ധിയുടെ സ്വപ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് . ഇന്ത്യയുടെ ഗ്രാമങ്ങളുടെ വികസനമായിരുന്നി ഗാന്ധിജിയുടെ സ്വപ്നം. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ത്തീകരിക്കുമെന്ന് ജിതേന്ദര്‍ സിങ് പറഞ്ഞു.
കഴിഞ്ഞ ആറു ദശാബ്ദങ്ങളായി നടക്കാത്ത ഗാന്ധിജിയുടെ ഗ്രാമ വികസന സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികനമാക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ കതുവയില്‍ പഞ്ചായത്ത് രാജ്ദിന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങള്‍ വികസിച്ചാല്‍ രാജ്യം മുഴുവന്‍ വികസിക്കും, കാരണം ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത്. ഗാന്ധിജിയുടെ ഈ കാഴ്ചപാടാണ് മോദിക്കുള്ളത് . പ്രതിപക്ഷത്തായിരുന്നപ്പോഴും ഗാന്ധിജിയുടെ ആശയം പ്രചരിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഗ്രാമീണ ജനതയുടെ വളര്‍ച്ചയ്ക്കായ് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്കും ഗ്രാമീണ ജനതയ്ക്കും വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഇവയെല്ലാം അവരുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications