കൃത്യനിഷ്ഠ പാലിക്കുക, വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കുക; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ബുധനാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ പട്ടിക പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാര്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. മുതിര്‍ന്ന മന്ത്രിമാരോട് ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ച ജൂനിയര്‍ മന്ത്രിമാരെ സഹായിക്കാനും ഫയലുകള്‍ പങ്കുവെക്കുകയും അവരുടെ ഉല്പാദനക്ഷമത മെച്ചപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ ഒരു ദിവസം നിശ്ചയിക്കണമെന്നും നിയമനിര്‍മാതാക്കളെ പതിവായി സന്ദര്‍ശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാത്രമല്ല നിയമനിര്‍മ്മാതാക്കള്‍ എപ്പോള്‍ കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവോ അപ്പോഴെല്ലാം തന്നെ അതിന് അവസരമൊരുക്കണമെന്നനും നിര്‍ദേശത്തില്‍ പറയുന്നു. ജോലികള്‍ ഓഫീസിലിരുന്ന് തീര്‍ക്കണം, അല്ലാതെ വീട്ടില്‍ ഇരുന്നല്ലെന്നും മോദി ആവശ്യപ്പെട്ടു. മന്ത്രിമാര്‍ വളരെ നേരത്തേ ഓഫീസിലെത്തുകയും ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിസഭയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മോദി സര്‍ക്കാരിന് രാജ്യത്ത് ഭരണ തുടര്‍ച്ച ലഭിച്ചത്.

കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി മന്ത്രിസഭാംഗങ്ങള്‍ അവരുടെ ജൂനിയര്‍ സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു. ഓരോ മന്ത്രാലയവും വരുന്ന അഞ്ചു വര്‍ഷത്തെ അജണ്ട തീരുമാനിക്കണമെന്നും സര്‍ക്കാറിന്റെ ആദ്യത്തെ 100 ദിവസങ്ങളില്‍ എടുക്കേണ്ട ഫലപ്രദമായ തീരുമാനത്തെ കുറിച്ചും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ചയായി. ധനമന്ത്രി നിര്‍മല സീതാരാമന്, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്ന തോമറെ തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം ഫലപ്രദമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ജൂലായ് 5 ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലേക്കുള്ള വിവരങ്ങള്‍ നല്കാന് നിര്‍മലാ സീതാരാമന് ആവ്യപ്പെട്ടു. ഓരോ കേന്ദ്ര മന്ത്രാലയത്തിനും അഞ്ചു വര്‍ഷത്തെ മാര്‍ഗ നിര്‍ദേശ രേഖ പീയുഷ് ഗോയല്‍ നല്കി.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications