കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്യനിഷ്ഠ പാലിക്കുക, വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കുക; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബുധനാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ പട്ടിക പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാര്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. മുതിര്‍ന്ന മന്ത്രിമാരോട് ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ച ജൂനിയര്‍ മന്ത്രിമാരെ സഹായിക്കാനും ഫയലുകള്‍ പങ്കുവെക്കുകയും അവരുടെ ഉല്പാദനക്ഷമത മെച്ചപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!

മന്ത്രിമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ ഒരു ദിവസം നിശ്ചയിക്കണമെന്നും നിയമനിര്‍മാതാക്കളെ പതിവായി സന്ദര്‍ശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാത്രമല്ല നിയമനിര്‍മ്മാതാക്കള്‍ എപ്പോള്‍ കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവോ അപ്പോഴെല്ലാം തന്നെ അതിന് അവസരമൊരുക്കണമെന്നനും നിര്‍ദേശത്തില്‍ പറയുന്നു. ജോലികള്‍ ഓഫീസിലിരുന്ന് തീര്‍ക്കണം, അല്ലാതെ വീട്ടില്‍ ഇരുന്നല്ലെന്നും മോദി ആവശ്യപ്പെട്ടു. മന്ത്രിമാര്‍ വളരെ നേരത്തേ ഓഫീസിലെത്തുകയും ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിസഭയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മോദി സര്‍ക്കാരിന് രാജ്യത്ത് ഭരണ തുടര്‍ച്ച ലഭിച്ചത്.

modi-1560412

കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി മന്ത്രിസഭാംഗങ്ങള്‍ അവരുടെ ജൂനിയര്‍ സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു. ഓരോ മന്ത്രാലയവും വരുന്ന അഞ്ചു വര്‍ഷത്തെ അജണ്ട തീരുമാനിക്കണമെന്നും സര്‍ക്കാറിന്റെ ആദ്യത്തെ 100 ദിവസങ്ങളില്‍ എടുക്കേണ്ട ഫലപ്രദമായ തീരുമാനത്തെ കുറിച്ചും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ചയായി. ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


കഴിഞ്ഞ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്ന തോമറെ തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം ഫലപ്രദമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ജൂലായ് 5 ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലേക്കുള്ള വിവരങ്ങള്‍ നല്‍കാന്‍ നിര്‍മലാ സീതാരാമന്‍ ആവ്യപ്പെട്ടു. ഓരോ കേന്ദ്ര മന്ത്രാലയത്തിനും അഞ്ചു വര്‍ഷത്തെ മാര്‍ഗ നിര്‍ദേശ രേഖ പീയുഷ് ഗോയല്‍ നല്‍കി.

English summary
PM Modi gave directions to newly elected ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X