കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് നരേന്ദ്ര മോദിയുടെ ഉദാരമനസ്സ്, പക്ഷേ.... പ്രധാനമന്ത്രിയുടെ ഓഫര്‍ വിശദീകരിച്ച് സുപ്രിയ സുലെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കാനായി ക്ഷണിച്ചെന്ന ശരത് പവാറിന്റെ വെളിപ്പെടുത്തല്‍ വിശദീകരിച്ച് സുപ്രിയ സുലെ. പ്രധാനമന്ത്രിയുടെ ഉദാര മനസ്സ് കൊണ്ടാണ് അദ്ദേഹം അത്തരത്തില്‍ ചോദിച്ചത്. എന്നാല്‍ തന്റെ പിതാവ് ബഹുമാനത്തോടെ തന്നെയാണ് അത് നിരസിച്ചതെന്നും സുപ്രിയ സുലെ പറഞ്ഞു. അതേസമയം പവാര്‍ തന്റെ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തി പിടിക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാക്കിയത്.

1

അത് ബിജെപിയും എന്‍സിപിയും തമ്മിലുള്ള യോഗത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയല്ല. അത് രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയാണ്. മോദിയുടെ ഔന്നത്യം കൊണ്ടാണ് അദ്ദേഹം അത്തരമൊരു ഓഫര്‍ മുന്നോട്ട് വെച്ചത്. മഹാരാഷ്ട്രയില്‍ വ്യക്തി ബന്ധങ്ങള്‍ വളരെ പ്രാധാന്യമേറിയതാണ്. പ്രത്യയശാസ്ത്രപരമായി വ്യത്യാസമുണ്ടെങ്കിലും ഇതേ നിലപാട് തന്നെയാണെന്നും സുപ്രിയ സുലെ പറഞ്ഞു.

അതേസമയം തന്റെ പിതാവ് വളരെ ബഹുമാനത്തോടെയാണ് ആ ഓഫര്‍ നിരസിച്ചതെന്ന് സുപ്രിയ പറയുന്നു. ഒരു മറാത്തി ചാനലുമായി സംസാരിക്കവെയാണ് ഇക്കാര്യം ശരത് പവാര്‍ വെളിപ്പെടുത്തിയത്. ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നമ്മുടെ വ്യക്തിബന്ധങ്ങള്‍ മികച്ചതാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ രാഷ്ട്രീയപരമായി ഒന്നിക്കുന്നതിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും താന്‍ മോദിയോട് പറഞ്ഞെന്ന് ശരത് പവാര്‍ പറഞ്ഞു.

തനിക്ക് രാഷ്ട്രപതി നല്‍കാമെന്ന് മോദി സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പവാര്‍ പറഞ്ഞു. എന്നാല്‍ സുപ്രിയ സുലെയെ കേന്ദ്ര സര്‍ക്കാരില്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞിരുന്നു. അതേസമയം പവാര്‍ എനിക്ക് വെറും പിതാവ് മാത്രമല്ല, എന്റെ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ്. നിങ്ങള്‍ക്കറിയാം ആ അധ്യക്ഷന്‍ ഒരിക്കലും തെറ്റുപ്പറ്റില്ലെന്നും സുപ്രിയ സുലെ പറഞ്ഞു. അതേസമയം അജിത് പവാറിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും, അദ്ദേഹം എന്റെ വല്യേട്ടനാണെന്നും സുപ്രിയ പറഞ്ഞു.

കോണ്‍ഗ്രസും മൃദു ഹിന്ദുത്വത്തിലേക്ക്... മധ്യപ്രദേശില്‍ ഗോശാലകള്‍ക്ക് പിന്നാലെ രാമലീലയുംകോണ്‍ഗ്രസും മൃദു ഹിന്ദുത്വത്തിലേക്ക്... മധ്യപ്രദേശില്‍ ഗോശാലകള്‍ക്ക് പിന്നാലെ രാമലീലയും

English summary
pm modi generous supriya sule on offer from bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X