കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വച്ഛ് ഭാരത് അഭിയാനുള്ള ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

Google Oneindia Malayalam News

ദില്ലി: ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാന് ആഗോള ഗോള്‍കീപ്പര്‍ അവാര്‍ഡ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ അവാര്‍ഡ് ന്യൂയോര്‍ക്കില്‍ വെച്ച് ബില്‍ ഗേറ്റ്‌സില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. 2014ല്‍ ഭരണത്തിലെത്തിയ ഒന്നാം മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു സ്വച്ഛ്ഭാരത് അഭിയാന്‍ അഥവാ ക്ലീന്‍ ഇന്ത്യ മിഷന്‍. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ അവാര്‍ഡ് ലഭിച്ചതില്‍ വ്യക്തിപരമായി സന്തോഷിക്കുന്നുവെന്നും 130 കോടി ആളുകള്‍ അണിചേര്‍ന്നാല്‍ ഏതുതരം വെല്ലുവിളിയെയും തരണം ചെയ്യാന്‍ കഴിയുമെന്നും മോദി ട്വീറ്റില്‍ പ്രതികരിച്ചു. സ്വച്ഛ് ഭാരത് പ്രചാരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ ഇന്ത്യക്കാര്‍ക്ക് അവാര്‍ഡ് സമര്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

modi

അടുത്ത കാലത്തായി മറ്റൊരു രാജ്യത്തും ഇത്തരം പ്രചാരണങ്ങളൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ഇത് നമ്മുടെ സര്‍ക്കാര്‍ ആരംഭിച്ചതാകാം, പക്ഷേ ആളുകള്‍ അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രചാരണത്തിന്റെ വിജയം എണ്ണത്തില്‍ അളക്കാന്‍ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ദരിദ്രര്‍ക്കും ഇന്ത്യയിലെ സ്ത്രീകള്‍ക്കുമാണ് പദ്ധതി വഴി ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചതെന്നും അവകാശപ്പെട്ടു. ടോയ്ലറ്റുകളുടെ അഭാവം മൂലം നിരവധി പെണ്‍കുട്ടികള്‍ക്ക് നേരത്തെ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. നമ്മുടെ പെണ്‍മക്കള്‍ക്ക് പഠിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ടോയ്ലറ്റ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് വിദ്യാഭ്യാസം ഉപേക്ഷിച്ച് വീട്ടില്‍ ഇരിക്കേണ്ട സ്ഥിതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യത്തില്‍ മാറ്റമുണ്ടായി. ഇന്ത്യയില്‍ ഗ്രാമീണ ശുചിത്വം മെച്ചപ്പെട്ടതിനാല്‍ കുട്ടികള്‍ക്കിടയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുകയും സ്ത്രീകള്‍ക്കിടയില്‍ ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) മെച്ചപ്പെടുകയും ചെയ്തതായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചതായും മോദി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്; അരൂർ നൽകിയിട്ടും ബിഡിജെഎസിന് അതൃപ്തി, ഇടഞ്ഞ് തുഷാർ വെള്ളാപ്പള്ളി! ഉപതിരഞ്ഞെടുപ്പ്; അരൂർ നൽകിയിട്ടും ബിഡിജെഎസിന് അതൃപ്തി, ഇടഞ്ഞ് തുഷാർ വെള്ളാപ്പള്ളി!

പൂര്‍ണ്ണമായും വൃത്തിയായിരിക്കുമ്പോള്‍ മാത്രമേ ഒരു ഗ്രാമം മാതൃകയാകൂ എന്ന് ഗാന്ധിജി പറയാറുണ്ടായിരുന്നു. ഇന്ന് രാജ്യം തന്നെ ഒരു മാതൃകയായി മാറിയിരിക്കുകയാണ്. ഈ പ്രചാരണം കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, യുഎന്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തതായി മോദി കൂട്ടിച്ചേര്‍ത്തു. ഒന്നാം മോദി സര്‍ക്കാര്‍ 2014 ഒക്ടോബര്‍ 2 നാണ് ശുചിത്വ കാമ്പയിന്‍ ആരംഭിച്ചത്.

English summary
pm modi get global goalkeeper award for swachh bharat abhiyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X