കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ദില്ലി എയിംസില്‍ വെച്ചായിരുന്നു വാക്‌സിനേഷന്‍ സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു പ്രധാനമന്ത്രി ആദ്യ ഘട്ട വാക്‌സിനേഷന് വിധേയനായത്. 37 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് മോദി സ്വീകരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷന്‍ ശക്തമായ അവസരത്തിലാണ് മോദി രണ്ടാം ഡോസ് സ്വീകരിച്ചിരിക്കുന്നത്.

1

കൊവിഡിനെ പരാജയപ്പെടുത്താന്‍ ഉള്ള വളരെ ചെറിയ മാര്‍ഗങ്ങളിലൊന്ന് കൊവിഡ് വാക്‌സിനേഷനാണെന്ന് മോദി പറഞ്ഞു. അതേസമയം മാസ്‌ക് ധരിച്ചാണ് മോദി ഇത്തവണ വാക്‌സിനേഷന്‍ സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിക്കുമ്പോള്‍ മാസ്‌ക് ധരിക്കാതെയായിരുന്നു മോദി ഇരുന്നിരുന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് മോദി സ്വീകരിച്ചത്. തനിക്ക് വാക്‌സിനേഷന്‍ നല്‍കിയ രണ്ട് നഴ്‌സുമാരുടെ ചിത്രവും മോദി പങ്കുവെച്ചിട്ടുണ്ട്. ഇതിലൊരാള്‍ ആദ്യ ഡോസ് നല്‍കിയ കൂട്ടത്തിലുമുണ്ടായിരുന്നു.

പി നിവേദ, നിഷ ശര്‍മ എന്നിവരാണ് ഈ നഴ്‌സുമാരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈകീട്ട് ആറരയ്ക്കാണ് ഈ ചര്‍ച്ച നടക്കുക. വാക്‌സിന്‍ വിതരണം സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടക്കും. കേരളം കൂടുതല്‍ ഡോസുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിഭാഗങ്ങളും പെട്ടെന്ന് തന്നെ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം കൊവിഡ് സാഹചര്യം വിലയിരുത്തിയിരുന്നു.

Recommended Video

cmsvideo
വാക്‌സിനേഷനും നിയന്ത്രണങ്ങളും വര്‍ധിപ്പിക്കുന്നു | Oneindia Malayalam

കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 1,26789 രോഗികളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. 685 പേരാണ് മരിച്ചത്. ഇന്നലെയാണെങ്കില്‍ 1,15000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും കേരളത്തിലും ഛത്തീസ്ഗഡിലും പഞ്ചാബിലും കേസുകള്‍ വര്‍ധിച്ച് വരികയാണ്. അതേസമയം വാക്‌സിനേഷന്‍ പതിയെ ആണ് നടക്കുന്നതെന്ന് മഹാരാഷ്ട്ര കുറ്റപ്പെടുത്തുന്നു. ഇക്കാര്യം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചേക്കും.

സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
pm modi gets second covid vaccine dose at delhi aiims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X