കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയോട് എന്തും ചോദിച്ചാൽ കിട്ടുമോ..? ഈ ദില്ലികാരിക്ക് കിട്ടിയതെന്തെന്ന് നോക്കൂ..!!!

കുര്‍ത്തയോടൊപ്പം ധരിച്ചിരുന്ന ശിവന്റെ രൂപം ആലേഖനം ചെയ്ത ഷാള്‍ ആണ് ദില്ലി സ്വദേശിയായ ശില്‍പി തിവാരിയെ മോഹിപ്പിച്ചത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: ട്വിറ്ററില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലരുടെയും ട്വീറ്റുകള്‍ക്ക് മോദി മറുപടി നല്‍കാറും ഉണ്ട്. കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി, പ്രധാനമന്ത്രി ധരിച്ചിരിക്കുന്ന ഷാള്‍ ഇഷ്ടമായ ഒരു യുവതി അത് തരുമോ എന്ന് ചോദിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് സംഭവിച്ചു.

പ്രധാനമന്ത്രിയുടെ ഷാള്‍

ശിവരാത്രി ദിവസം കോയമ്പത്തൂരിലെ ആദിയോഗി ആശ്രമത്തിലെ പരിപാടികളില്‍ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. അപ്പോള്‍ കുര്‍ത്തയോടൊപ്പം ധരിച്ചിരുന്ന ശിവന്റെ രൂപം ആലേഖനം ചെയ്ത ഷാള്‍ ആണ് ദില്ലി സ്വദേശിയായ ശില്‍പി തിവാരിയെ മോഹിപ്പിച്ചത്.

ആ ഷാള്‍ തനിയ്ക്ക് വേണം എന്ന് ആവശ്യപ്പെട്ട് ശില്‍പി പ്രധാനമന്ത്രിയ്ക്ക് ട്വീറ്റ് ചെയ്തു. ഷാള്‍ കണ്ടപ്പോള്‍ തോന്നിയ കൊതി കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ശില്‍പി പറയുന്നു.

സര്‍പ്രൈസ്

2 ദിവസം കഴിഞ്ഞപ്പോള്‍ ശില്‍പിയുടെ വീട്ടില്‍ ഒരു പാള്‍സല്‍ എത്തി. അത് തുറന്ന് നോക്കിയ യുവതി ശരിയ്ക്കും ഞെട്ടി. പ്രധാനമന്ത്രിയുടെ ഷാള്‍ !!! ഒപ്പം ഒരു കുറിപ്പും. കുറിപ്പില്‍ പ്രധാനമന്ത്രി മോദി ഒപ്പിട്ടിട്ടും ഉണ്ട്.

പ്രധാനമന്ത്രി ഇത്ര നല്ല ഷാള്‍ തനിയ്ക്ക് സമ്മാനമായി നല്‍കിയതില്‍ സന്തോഷം ഉണ്ടെന്ന് ശില്‍പി പറയുന്നു.

English summary
A package - containing the peacock blue scarf and a black-and-white printout of her tweet signed by PM Modi himself.Shilpi surprised.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X