Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞ ഒമ്പത് കാര്യങ്ങള്‍ ഇതാണ്...

ദില്ലി: കൊറോണ വൈറസ് ഭീതി മറികടക്കാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കുകയാണ് പ്രത്യേക അഭിസംബോധനയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. പ്രധാനമായും ഒമ്പത് കാര്യങ്ങളാണ് മോദി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത്തരം പ്രഖ്യാപനങ്ങളുണ്ടായില്ല. പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും മോദി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാനപ്പെട്ട ഒമ്പത് കാര്യങ്ങള്‍ ഇതാണ്...

Recommended Video

cmsvideo
    PM Modi gives 9 calls-to-action this Navratri season | Oneindia Malayalam
    m

    1- എല്ലാവരും ജാഗ്രത പാലിക്കണം. അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

    2- 60 വയസ് കഴിഞ്ഞവര്‍ വീട്ടില്‍ തന്നെ ഇരിക്കണം.

    3- വരുന്ന ഞായറാഴ്ച രാജ്യത്ത് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അന്ന് രാവിലെ ഏഴ് മുതല്‍ ഒമ്പതു വരെയാണ് ജനതാ കര്‍ഫ്യൂ.

    4-ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് വീടിന് മുന്നില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. രാജ്യത്തിന് വേണ്ടി മുഴുസമയം ജോലി ചെയ്യുന്നവരാണവര്‍. 5 മിനുട്ട് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനങ്ങള്‍ അറിയിക്കാം. രാജ്യത്തെ വിമാനത്താവളത്തിലും ആശുപത്രികളിലും രാപ്പകലില്ലാതെ സ്വയം മറന്ന് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നും മോദി പറഞ്ഞു.

    5- പതിവായി ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കണം. അടിയന്തരമല്ലാത്ത സര്‍ജറി മാറ്റിവയ്ക്കണം. ആശുപത്രികളില്‍ അനാവശ്യ തിരക്കുണ്ടാക്കരുത്.

    6- കൊറോണ വൈറസ് രോഗത്തെ നേരിടാന്‍ സാമ്പത്തിക ദ്രുതകര്‍മ സേന രൂപീകരിച്ചു. ധനമന്ത്രിയായിരിക്കും നേതൃത്വം നല്‍കുക. സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള മാര്‍ഗം ഇവര്‍ പരിശോധിക്കും.

    7- വീട്ടുജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്. ഡ്രൈവര്‍ര്‍മാര്‍, മറ്റു ജോലിക്കാര്‍ എന്നിവരെ ചേര്‍ത്ത് പിടിക്കണം.

    8- അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുത്. അവശ്യ സാധനങ്ങള്‍ രാജ്യത്തുണ്ട്. പരിഭ്രാന്തരായി അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്.

    9- കിംവദന്തികളില്‍ വിശ്വസിക്കരുത്. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പെരുമാറണം.

    ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത ഒരു തരം പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2 മാസമായി 130 കോടി ഇന്ത്യക്കാര്‍ മഹാമാരിയോട് പൊരുതുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു പൗരനും ലാഘവത്തോടെ കൊറോണ ബാധയെ സമീപിക്കരുത്. കുറച്ച് ആഴ്ചകള്‍ ജനങ്ങളുടെ സഹകരണം വേണം. രോഗം വ്യാപിക്കുന്നത് തടയുകയാണ് ലക്ഷ്യം. എല്ലാവരും ആരോഗ്യകരമായിരിക്കണം. സ്വയം നിയന്ത്രണവും വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദിവസവും പത്ത് പേരെ വിളിച്ച് ജനതാ കര്‍ഫ്യൂ സംബന്ധിച്ച് ബോധവല്‍ക്കരിക്കണം. കൊറോണവൈറസ് സംബന്ധിച്ചും അവരോട് പറയണമെന്നും മോദി അഭ്യര്‍ഥിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+