Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം, ബിജെപി പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ബിജെപി ഘടകങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉത്തര്‍ പ്രദേശില്‍ സര്‍ക്കാരും ബിജെപി പ്രവര്‍ത്തകരും നടത്തുന്ന പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

കൊവിഡ് കാലത്ത് പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ ഡിജിറ്റല്‍ ബുക്കലെറ്റായി സൂക്ഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഗ്രാമീണ തലത്തിലും ദേശീയ തലത്തിലും ബുക്ക്‌ലറ്റുകള്‍ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 25ന് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ബുക്ക്‌ലൈറ്റിന്റെ പ്രകാശനം നടത്താമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

pm

മൂന്ന് ഭാഷകളിലായാണ് സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ കൊവിഡ് ബുക്ക്‌ലെറ്റ് പുറത്തിറക്കുക. അതത് മാതൃഭാഷകള്‍ കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും തയ്യാറാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിജെപി ചെയ്ത സേവനം ലോകത്തെ അറിയിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ബിജെപി സംസ്ഥാന ഘടകങ്ങളും അവര്‍ ചെയ്ത കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍ സമര്‍പ്പിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും സ്വന്തം സുരക്ഷയെ കുറിച്ചോര്‍ക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷ മറന്ന് ജനങ്ങളെ സഹായിക്കാനിറങ്ങി. അത് നിസ്വാര്‍ത്ഥ സേവനത്തിന്റെ വലിയ ഉദാഹരണം ആണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ആ സേവനത്തിനിടെ ചില പ്രവര്‍ത്തകര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടു. അവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കുടുംബങ്ങളെ പാര്‍ട്ടി സംരക്ഷിക്കണം. നിസ്വാര്‍ത്ഥമായ സേവനമാണ് ബിജെപിയുടെ മുഖമുദ്ര. നമ്മള്‍ രാഷ്ട്രീയത്തിലേക്ക് വന്നത് ജനങ്ങളെ സേവിക്കാനാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കുടുംബത്തെ പോലെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ നോക്കിയത്. സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കി അവര്‍ ജനങ്ങളെ മൂന്ന് മാസം ഊട്ടിയെന്നും മോദി പറഞ്ഞു. ഒരു പരസ്യ പ്രചാരണവും നടത്താതെയാണ് ബിജെപി പ്രവര്‍ത്തകര്‍ സേവനം നടത്തിയത്. നിസ്വാര്‍ത്ഥമായ സേവനം നടത്തുന്ന ഒരു സംഘടനയുടെ ഭാഗമായതില്‍ അഭിമാനം ഉണ്ടെന്നും കൊവിഡ് കാലത്തെ സേവനം മനുഷ്യ ചരിത്രത്തില്‍ തന്നെ മഹത്തരമാണെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+